കൊവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ച്ചയുണ്ടായാൽ കടുത്ത നടപടിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

Published : Apr 19, 2021, 09:45 PM IST
കൊവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ച്ചയുണ്ടായാൽ കടുത്ത നടപടിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

Synopsis

കൊവിഡ്​ നിരക്ക്​ കൂടിവരുന്നത്​ കൂടുതൽ നിയന്ത്രണങ്ങളിലേക്കും നടപടികളിലേക്കും നയിച്ചേക്കും. ചില പ്രവർത്തന മേഖലകൾ നിർത്തിവെക്കുക, ചില ഡിസ്‍ട്രിക്റ്റുകളിലേക്കും പട്ടണങ്ങളിലേക്കും പോക്കുവരവുകൾ തടയുക തുടങ്ങിയ നടപടികൾ വേണ്ടി വന്നേക്കാമെന്നും വക്താവ്​ പറഞ്ഞു. 

റിയാദ്: രാജ്യത്ത് കൊവിഡ്​ കേസുകൾ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹം ആഗ്രഹിക്കാത്ത കടുത്ത നടപടികളിലേക്ക് നീങ്ങാതിരിക്കാൻ എല്ലാവരും ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ്​ കേണൽ തലാൽ അൽ ഷൽഹോബ്​ പറഞ്ഞു. 

കൊവിഡ്​ നിരക്ക്​ കൂടിവരുന്നത്​ കൂടുതൽ നിയന്ത്രണങ്ങളിലേക്കും നടപടികളിലേക്കും നയിച്ചേക്കും. ചില പ്രവർത്തന മേഖലകൾ നിർത്തിവെക്കുക, ചില ഡിസ്‍ട്രിക്റ്റുകളിലേക്കും പട്ടണങ്ങളിലേക്കും പോക്കുവരവുകൾ തടയുക തുടങ്ങിയ നടപടികൾ വേണ്ടി വന്നേക്കാമെന്നും വക്താവ്​ പറഞ്ഞു. ഒരാഴ്ചക്കിടയിൽ രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന്​ കൊവിഡ്​ മുൻകരുതൽ നപടികൾ ലംഘിച്ച 27,000 കേസുകൾ പിടികൂടിയിട്ടുണ്ട്​. അലംഭാവത്തിന്​ ഇടമില്ല. എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണം. സമൂഹ മാധ്യമങ്ങളിലും ചില നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിനെ ശിക്ഷാ നടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ്​ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണിക്കൂറുകൾ നീണ്ട പോരാട്ടം, ഒടുവിൽ വലയിലായത് രണ്ട് ഭീമൻ മുതലകൾ, ഇറച്ചി വിറ്റ് പണം കണ്ടെത്താനൊരുങ്ങി വേട്ടക്കാർ
പോരുകോഴികളെ ഉപദ്രവിച്ച നായയെ ജീവനോടെ തീ കൊളുത്തിക്കൊന്നു, ജയിൽ ശിക്ഷയിൽ ഇളവുമായി കോടതി, തായ്ലാൻഡിൽ പ്രതിഷേധം