റെസിഡൻസി മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ റദ്ദാക്കി; പ്രവാസികൾക്ക് സന്തോഷ വാർത്ത

Published : Mar 03, 2025, 04:07 PM IST
റെസിഡൻസി മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ റദ്ദാക്കി; പ്രവാസികൾക്ക് സന്തോഷ വാർത്ത

Synopsis

സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലുകൾക്കിടയിൽ പ്രവാസികളുടെ റെസിഡൻസി മാറ്റുന്നതിനുള്ള നിയന്ത്രണങ്ങളാണ് റദ്ദാക്കിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലുകൾക്കിടയിൽ പ്രവാസികളുടെ റെസിഡൻസി മാറ്റുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന മുൻ വ്യവസ്ഥകൾ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികളുടെ താമസ, തൊഴിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള സുപ്രധാന നീക്കമാണ് ഇത്. പ്രവാസികൾക്ക് അവരുടെ പുതിയ ജോലികൾ അവരുടെ വിദ്യാഭ്യാസ യോഗ്യതകളുമായോ മുൻ തൊഴിലിൻറെ സ്വഭാവവുമായോ പൊരുത്തപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ഒഴിവാക്കാൻ കഴിയും.

പ്രവാസികൾക്ക് ഇപ്പോൾ ആർട്ടിക്കിൾ 17 (സർക്കാർ മേഖലയിലെ ജോലി) ൽ നിന്ന് ആർട്ടിക്കിൾ 18 (സ്വകാര്യ മേഖലയിലെ ജോലി) ലേക്കും തിരിച്ചും, മുമ്പ് നിർബന്ധമാക്കിയിരുന്ന ആവശ്യകതകൾ ഇല്ലാതെ റെസിഡൻസി മാറ്റാൻ കഴിയും. മേഖലകൾക്കിടയിൽ മാറ്റം തേടുന്ന വ്യക്തികളുടെ തൊഴിലുകൾ പരിശോധിക്കാൻ പ്രവാസികളുടെ റെസിഡൻസി നിയമവും അതിന്‍റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളും റെസിഡൻസി കാര്യങ്ങൾക്കായുള്ള ജനറൽ അഡ്മിനിസ്ട്രേഷനെ ബാധ്യസ്ഥമാക്കുന്നില്ല, കൂടാതെ അത്തരം ട്രാൻസ്ഫർ അഭ്യർത്ഥനകൾ നിരസിക്കാൻ നിയമപരമായ അടിസ്ഥാനവുമില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

Read Also -  കുവൈത്തിലെ ബിഎൽഎസ് പാസ്‌പോർട്ട് കേന്ദ്രങ്ങളിലെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം