മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ചു, ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് 10 വർഷം തടവും പിഴയും വിധിച്ച് കുവൈത്ത് കോടതി

Published : Jul 30, 2025, 05:01 PM IST
court

Synopsis

ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് 10 വർഷം കഠിനതടവും 10,000 ദിനാർ പിഴയും ചുമത്തിയത്. 

കുവൈത്ത് സിറ്റി: ഒരു കുവൈത്ത് പൗരന്‍റെ കൈവശം മയക്കുമരുന്നും ലഹരിവസ്തുക്കളുമുണ്ടെന്ന് വ്യാജ റിപ്പോർട്ട് ചമച്ച കേസിൽ ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് 10 വർഷം കഠിനതടവും 10,000 ദിനാർ പിഴയും ചുമത്തി ക്രിമിനൽ കോടതി വിധി. കൗൺസിലർ ഹമൂദ് അൽ ഷാമിയുടെ നേതൃത്വത്തിലുള്ള കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ശിക്ഷയുടെ ഭാഗമായി ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ഉത്തരവിട്ടിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി