
കുവൈത്ത് സിറ്റി: കുവൈത്തിൽ 332 ഇന്ത്യക്കാർ ഉൾപ്പെടെ 1073 പേർക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേർകൂടി മരിച്ചതോടെ കൊവിഡ് മരണം 121 ആയി.
കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കുവൈത്തിൽ ദിവസവും കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം എണ്ണൂറിന് മുകളിലാണ്. മിക്ക ദിവസങ്ങളിലും ഇത് ആയിരത്തിന് മുകളിലായി. പുതുതായി 1073 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 16,764 ആയി. പുതുതായി രോഗമുക്തി നേടിയ 342 പേരുൾപ്പെടെ 4681 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. അതേസമയം, 179 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് പതിനഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ട് കുവൈത്ത് പൗരന്മാരെയും മൂന്ന് വിദേശികളെയുമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
Read more: ഒമാനിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് രണ്ട് പ്രവാസികള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ