Asianet News MalayalamAsianet News Malayalam

ഒമാനിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് രണ്ട് പ്രവാസികള്‍

ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. എട്ട് ഒമാൻ സ്വദേശികളും രണ്ട്  മലയാളികളുൾപ്പെടെ 19 വിദേശികളുമാണ് കൊവിഡ് ബാധമൂലം ഒമാനിൽ മരണപ്പെട്ടവർ.

two expatriates died in oman due to covid 19 coronavirus
Author
Muscat, First Published May 19, 2020, 11:52 PM IST

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പ്രവാസികള്‍ ഇന്ന്മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34ഉം 57ഉം വയസുള്ളവരാണ് മരിച്ചത്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. എട്ട് ഒമാൻ സ്വദേശികളും രണ്ട്  മലയാളികളുൾപ്പെടെ 19 വിദേശികളുമാണ് കൊവിഡ് ബാധമൂലം ഒമാനിൽ മരണപ്പെട്ടവർ.

ഒമാനിൽ ഇന്ന് 292 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 119 പേര്‍ സ്വദേശികളും 173 പേർ  വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 5671 ലെത്തിയെന്നും 1574  പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുകുറിപ്പിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios