ലഹരി കടത്തിനെതിരെ ശക്തമായ നടപടികളുമായി കുവൈത്ത് കസ്റ്റംസ്

Published : Jun 29, 2025, 08:22 AM IST
kuwait customs

Synopsis

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് ഇനം സാധനങ്ങളുടെയും കടത്തുപ്രവർത്തനം തടയാൻ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചു

കുവൈത്ത് സിറ്റി: ലഹരിവസ്തുക്കുകളുടെ വ്യാപനത്തെയും അതിലൂടെ സമൂഹത്തെ ബാധിക്കാനിടയുള്ള ഭീഷണിയെയും തടയാൻ കുവൈത്ത് കസ്റ്റംസ് ശക്തമായ നടപടികളുമായി രംഗത്തുണ്ട്. രാജ്യത്തിന്റെ അതിർത്തികളിലും തുറമുഖങ്ങളിലും കർശന പരിശോധന നടപടികൾ നടപ്പിലാക്കിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

ലഹരിവസ്തുക്കളുടെ കള്ളക്കടത്തിനെതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് കസ്റ്റംസ് പുതിയ സുരക്ഷാ മാർഗരേഖകളും പരിശോധനാ നടപടികളും പ്രഖ്യാപിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് ഇനം സാധനങ്ങളുടെയും കടത്തുപ്രവർത്തനം തടയാൻ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

"സമൂഹത്തിന്റെ നന്മയും യുവജനതയുടെ ഭാവിയും സംരക്ഷിക്കുകയാണ് നമ്മുടെ പ്രധാന ലക്ഷ്യം. അതിനായി സാങ്കേതിക സഹായങ്ങളുടെയും പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ലഹരിമരുന്ന് കടത്തിന് തടയിടുകയാണ്," കസ്റ്റംസ് പ്രസ്താവനയിൽ അറിയിച്ചു. നിയന്ത്രണ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് ഉദ്ദേശമെന്നും, ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ നിയമപരമായ കർശന നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​കൾ പ​രി​ഷ്ക​രിക്കുന്നു, പുതിയ പദ്ധതി പ്രഖ്യാപിച്ച് ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു