മയക്കുമരുന്ന് കടത്തിയ അഞ്ചു സോമാലിയൻ, ഈജിപ്ഷ്യൻ പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി സൗദി

Published : Jun 29, 2025, 07:42 AM IST
saudi flag

Synopsis

മയക്കുമരുന്ന് കടത്ത് കേസിൽ അഞ്ചു വിദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി.

റിയാദ്: മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ അഞ്ചു വിദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി. നജ്‌റാനിലും തബൂക്കിലുമാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വന്‍ ഹഷീഷ് ശേഖരം സൗദിയിലേക്ക് കടത്തുന്നതിനിടെ അറസ്റ്റിലായ സോമാലിയൻ സ്വദേശികളായ ഇര്‍ശാദ് അലി മൂസ അറാലി, സിയാദ് ഫാരിഹ് ജാമിഅ ഉമര്‍, ഇബ്രാഹിം അബ്ദു വര്‍സമി ജാമിഅ എന്നിവരെയാണ് നജ്‌റാനിൽ വധശിക്ഷക്ക് വിധേയമാക്കിയത്. രണ്ടു തവണ ലഹരി ഗുളിക ശേഖരങ്ങള്‍ സൗദിയിലേക്ക് കടത്തുകയും സ്വീകരിക്കുകയും ചെയ്ത ഈജിപ്ഷ്യൻ പൗരന്മാരായ മുഹമ്മദ് അന്‍വര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍, മുഹമ്മദ് കാമില്‍ സ്വലാഹ് കാമില്‍ എന്നിവരെ തബൂക്കിൽ ശിക്ഷക്ക് വിധേയമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷം; യുഎഇയിൽ സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്