കുവൈത്തിൽ വിശ്വാസികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ പള്ളിയുമായി ബന്ധപ്പെടുന്നതിന് വാട്സ് ആപ്പ് നമ്പർ പുറത്തുവിട്ടു

Published : Mar 12, 2025, 05:47 PM IST
കുവൈത്തിൽ വിശ്വാസികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ പള്ളിയുമായി ബന്ധപ്പെടുന്നതിന് വാട്സ് ആപ്പ് നമ്പർ പുറത്തുവിട്ടു

Synopsis

വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായാണ് അടിയന്തര വാട്സാപ്പ് നമ്പരുകള്‍ പുറത്തിറക്കിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലുമുള്ള വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്‌സ്ആപ്പ് നമ്പറുകൾ അനുവദിച്ചു. സമൂഹത്തിൽ പള്ളികളുടെ പങ്കും പ്രാധാന്യവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കുകയോ, അറ്റകുറ്റപ്പണികൾ, നിയമലംഘനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാനോ ഈ നമ്പറുകൾ ഉപയോഗപ്പെടുത്താം. ഓരോ ഗവർണറേറ്റിനുമുള്ള കോൺടാക്റ്റ് നമ്പറുകൾ മന്ത്രാലയം താഴെ നൽകുന്നു:

ക്യാപിറ്റൽ ഗവർണറേറ്റ്: 50255882
ഹവല്ലി ഗവർണറേറ്റ്: 99106211
ഫർവാനിയ ഗവർണറേറ്റ്: 24890412
ജഹ്‌റ ഗവർണറേറ്റ്: 66806464
മുബാറക് അൽ-കബീർ ഗവർണറേറ്റ്: 65911990, 97998951
അഹ്മദി ഗവർണറേറ്റ്: 60666671

Read Also -  അജ്ഞാതന്‍റെ ആക്രമണം, ഉടമയെ രക്ഷിക്കാനായി കുത്തേറ്റുവാങ്ങി പന്തയക്കുതിര, പ്രതിക്കായി അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ നിന്ന് പ്രവാസികളുടെ പണമൊഴുക്ക് കൂടി, മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർധന
സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്