
കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) 'പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ' ആയി പുനർനാമകരണം ചെയ്യുന്ന കരട് ഉത്തരവിന് അംഗീകാരം നൽകി. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) ആവശ്യകതകൾ പാലിച്ചാണ് ഈ നീക്കം. വിമാനത്താവളങ്ങൾക്കും വ്യോമയാന സൗകര്യങ്ങൾക്കും ലൈസൻസ് നൽകുന്നതിനുള്ള പ്രധാന നിർണ്ണായക ഘടകമായി ഇത് കണക്കാക്കപ്പെടുന്നു, കഴിഞ്ഞ ദിവസം നടന്ന പ്രതിവാര യോഗത്തിന് ശേഷം മന്ത്രിസഭ പ്രസ്താവനയിൽ വിശദീകരിച്ചു.
രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ നിയന്ത്രിക്കുന്നതിന് ആധുനികവും സംയോജിതവുമായ ഒരു നിയമനിർമ്മാണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള കുവൈത്ത് സർക്കാരിന്റെ തിരിച്ചറിവാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam