
കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്ത്. ബഹ്റൈന്‍ ദിനാറാണ് രണ്ടാം സ്ഥാനത്ത്. ഫോബ്സാണ് ശക്തമായ കറന്‍സികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 2023 മേയില്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്തായിരുന്നു. പട്ടികയിൽ പത്താം സ്ഥാനത്താണ് യുഎസ് ഡോളര്‍.
ലോകത്ത് ഏറ്റവും ശക്തമായ രണ്ടും മൂന്നും കറന്‍സികളും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഒമാനി റിയാലാണ് മൂന്നാം സ്ഥാനത്ത്. 270.23 ഇന്ത്യൻ രൂപക്കും 3.25 ഡോളറിനും തുല്യമാണ് ഒരു കുവൈത്ത് ദിനാർ. 220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഒരു ബഹ്റൈൻ ദിനാർ. മൂന്നാം സ്ഥാനത്തുള്ള ഒമാൻ റിയാൽ (215.84 രൂപ, 2.60 ഡോളർ), നാലാമത് ജോർഡനിയൻ ദിനാർ (117.10 രൂപ), ജിബ്രാൾട്ടർ പൗണ്ട് (105.52 രൂപ), ബ്രിട്ടീഷ് പൗണ്ട് (105.54 രൂപ), കായ് മാൻ ഐലൻഡ് (99.76 രൂപ), സ്വിസ് ഫ്രാങ്ക് (97.54 രൂപ), യൂറോ (90.80 രൂപ) എന്നിങ്ങനെയാണ് ആദ്യ പത്തിലെ ഒമ്പതു രാജ്യങ്ങളുടെ പട്ടിക. യു.എസ് ഡോളർ പട്ടികയിൽ പത്താം സ്ഥാനത്താണ്. ഒരു യു.എസ് ഡോളറിന് 83.10 രൂപയാണ്.
Read Also - ഗംഭീര ഓഫര്‍! ആദ്യം 2,35,014 രൂപ ശമ്പളം, അലവൻസുകള്‍; ഗ്ലാമറസ് ജോലി വേണോ? 5000 പേർക്ക് വാതിൽ തുറന്ന് എയര്‍ലൈൻ
2024 ജനുവരി 10 വരെയുള്ള കറൻസി മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക. അതേസമയം ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ബുധനാഴ്ചത്തെ വിനിമയ നിരക്ക്, ഒരു യുഎസ് ഡോളറിന് 82.9 എന്ന മൂല്യത്തിൽ ഇന്ത്യ 15-ാം സ്ഥാനത്താണ്. സ്വിറ്റ്സർലൻഡിന്റെയും ലിച്ചെൻസ്റ്റീന്റെയും കറൻസിയായ സ്വിസ് ഫ്രാങ്ക് ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസിയായി കണക്കാക്കപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ