കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിൽ വൻ സുരക്ഷാ പരിശോധന; താമസ-തൊഴിൽ നിയമലംഘകർ ഉൾപ്പെടെ 52 പേർ പിടിയിൽ

Published : Oct 05, 2026, 12:54 PM IST
kuwait arrest

Synopsis

കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിൽ വൻ സുരക്ഷാ പരിശോധന. താമസ-തൊഴിൽ നിയമലംഘകർ ഉൾപ്പെടെ 52 പേർ പിടിയിൽ. പരിശോധനയിൽ ഇഖാമ, തൊഴിൽ നിയമലംഘനങ്ങൾ നടത്തിയ 52 പേർ സുരക്ഷാസേനയുടെ പിടിയിലായി. ഇവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ അൽ റായ് പ്രദേശത്തെ ഫ്രൈഡേ മാർക്കറ്റിൽ സുരക്ഷാ പരിശോധന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് വിപുലമായ പരിശോധന നടത്തിയത്.

പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിനും നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്താനുമായി ഫർവാനിയ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിൽ കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നീ വകുപ്പുകളും പങ്കെടുത്തു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടന്ന ഈ കർശന പരിശോധനയിൽ ആകെ 52 പേരാണ് അറസ്റ്റിലായത്.

ഒളിവിൽ പോയെന്ന പരാതി നിലനിൽക്കുന്ന 25 പേർ, ഇഖാമ കാലാവധി കഴിഞ്ഞതുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളികളായിരുന്ന 16 പേർ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 8 പേർ, സന്ദർശക വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്ന 3 പേർ എന്നിവരാണ് സുരക്ഷാസേനയുടെ പിടിയിലായത്. പിടിയിലായവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആമകളുടെ പുറത്തുകയറി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; രണ്ട് വിദേശികൾക്ക് ഒമാനിൽ തടവുശിക്ഷയും പിഴയും
ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടി 42 വയസ്സുകാരി