മൂന്ന് വയസുകാരിക്ക് ഹൃദയാഘാതം, സാങ്കേതിക വിദ്യ തുണച്ചു, ജീവൻ രക്ഷിച്ച കുവൈത്തിലെ ആശുപത്രിക്ക് അഭിമാന നേട്ടം

Published : Mar 08, 2025, 04:42 PM IST
മൂന്ന് വയസുകാരിക്ക് ഹൃദയാഘാതം, സാങ്കേതിക വിദ്യ തുണച്ചു, ജീവൻ രക്ഷിച്ച കുവൈത്തിലെ ആശുപത്രിക്ക് അഭിമാന നേട്ടം

Synopsis

പെട്ടെന്ന് ഹൃദയാഘാതമുണ്ടായ കുട്ടിയെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. 

കുവൈത്ത് സിറ്റി: പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിച്ച മൂന്ന് വയസുള്ള കുവൈത്തി പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് ഹൃദ്രോഗ ആശുപത്രിയിലെ മെഡിക്കൽ സംഘം. വിഎ ഇസിഎംഒ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുന്നതിനും കുട്ടിയുടെ അവസ്ഥ സ്ഥിരപ്പെടുത്തുന്നതിനും ഈ സാങ്കേതിക വിദ്യ സഹായിച്ചു. വിദഗ്ധ പരിചരണത്തിന് ശേഷം കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

പെൺകുട്ടിക്ക് ഹൃദയപേശികളുടെ കഠിനമായ വീക്കവും വെൻട്രിക്കുലാർ ടാക്കിക്കാർഡിയയും ഉണ്ടായിരുന്നുവെന്ന് ഹൃദ്രോഗ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റും തീവ്രപരിചരണ വിദഗ്ധനുമായ ഡോ. അബ്ദുൾ അസീസ് അൽ അസിമി പറഞ്ഞു. ഇത് ഹൃദയമിടിപ്പിന്‍റെ താളത്തിലെ ഒരു തകരാറാണ്. ഇത് വേഗത്തിലും ക്രമരഹിതവുമായ ഹൃദയമിടിപ്പുകൾക്ക് കാരണമാകുന്നു. മെഡിക്കൽ ടീമുകളുടെ പ്രതികരണത്തിന്റെ വേഗതയും നൂതനമായ വിഎ ഇസിഎംഒ സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഡിയോപൾമോണറി റിസസിറ്റേഷൻ ഉടനടി ആരംഭിച്ചതിനാൽ ജീവൻ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also - ഓപ്പറേഷൻ 'സീക്രട്ട് ഹൈഡൗട്ട്സ്', രഹസ്യ പരിശോധന, പിടികൂടിയത് മാർബിൾ സിലിണ്ടറുകളിൽ ഒളിപ്പിച്ച 184 കിലോ ഹാഷിഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ