അധികൃതര്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് സംഘം വലയിലായത്. മാര്‍ബിൾ സിലിണ്ടറുകള്‍ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.
അബുദാബി: രഹസ്യ ഓപ്പറേഷനിലൂടെ അബുദാബിയിൽ പിടിച്ചെടുത്തത് 184 കിലോ ഹാഷിഷ്. 'സീക്രട്ട് ഹൈഡൗട്ട്സ്' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ഹാഷിഷ് പിടികൂടിയത്. രണ്ട് ഏഷ്യക്കാരില്‍ നിന്നാണ് ഇത്രയധികം ലഹരിമരുന്ന് പിടിച്ചെടുത്തത്.
രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഒരു വ്യക്തിയുടെ നേതൃത്വത്തിലാണ് ഈ ക്രിമിനല്‍ ശൃംഖല പ്രവര്‍ത്തിക്കുന്നതെന്ന് അബുദാബി പൊലീസിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്‍റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ താഹിര്‍ ഗരീബ് അല്‍ ദാഹിരി പറഞ്ഞു. അന്താരാഷ്ട്ര ഫോൺ നമ്പരുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. മാര്‍ബിള്‍ സിലിണ്ടറുകള്‍ ഒളിപ്പിച്ച നിലയിലാണ് പ്രതികളിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്. തുടര്‍ നിയമ നടപടികൾക്കായി പ്രതികളെ ജുഡീഷ്യൽ അധികൃതര്‍ക്ക് കൈമാറി.
Read Also - പ്രശസ്ത റെസ്റ്റോറന്‍റിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം, പരസ്യം കണ്ട് പണം മുടക്കി, പക്ഷേ കിട്ടിയത് മുട്ടൻ പണി
