കുവൈത്തില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്തരുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ്

Published : Jun 11, 2022, 11:44 AM IST
കുവൈത്തില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്തരുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ്

Synopsis

രാജ്യത്തെ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകളെക്കുറിച്ചുള്ള അറിയിപ്പിലാണ് മദ്യ നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്തിയ വിവരവും ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ നിര്‍മാണം നടന്നിരുന്ന രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനായി രാജ്യവ്യാപകമായി നടന്നുവരുന്ന പരിശോധനകളുടെ ഭാഗമായാണ് മദ്യ നിര്‍മാണ കേന്ദ്രങ്ങളും കണ്ടെത്തിയത്.

രാജ്യത്തെ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകളെക്കുറിച്ചുള്ള അറിയിപ്പിലാണ് മദ്യ നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്തിയ വിവരവും ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പിടിയിലായ പ്രവാസികളുടെയും പിടിച്ചെടുത്ത മദ്യ ശേഖരത്തിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ പുറത്തുവിട്ടു. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം വിതരണത്തിന് തയ്യാറാക്കിയ നിരവധി കുപ്പി മദ്യം ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വലിയ ബാരലുകളില്‍ മദ്യം നിര്‍മിച്ച് സൂക്ഷിച്ചിരിക്കുന്നതും നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലുള്ള അസംസ്കൃത വസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തു.


കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. വെള്ളിയാഴ്ച 328 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച സൂര്യോദയത്തിന് മുമ്പും പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടന്നിരുന്നു.

നിയമ ലംഘകര്‍ക്ക് പുറമെ വിവിധ കേസുകളില്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അഹ്‍മദി ഗവര്‍ണറേറ്റിലെ  അല്‍ വഫ്റ, മിന അബ്‍ദുല്ല ഏരിയകളില്‍ പബ്ലിക് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 162 പേരെ പിടികൂടി. വിവിധ നിയമ ലംഘനങ്ങള്‍ ഇവരില്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

Read also: സൂര്യോദയത്തിന് മുമ്പ് താമസ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധന; നൂറോളം പ്രവാസികള്‍ അറസ്റ്റില്‍

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 166 പേരെയാണ് അറസ്റ്റ് ചെയ്തത്. 109 പേര്‍ താമസ രേഖകളുടെ കാലാവധി കഴിഞ്ഞവരായിരുന്നു. മൂന്ന് പേരില്‍ നിന്ന് ലഹരി വസ്‍തുക്കള്‍ പിടികൂടി. ഇവരില്‍ മറ്റ് നിയമ ലംഘനങ്ങളും കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹ്‍മദ് നവാഫ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രാകരമാണ് രാജ്യവ്യാപക പരിശോധന നടക്കുന്നത്. താമസ നിയമലംഘകര്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഗതാഗത നിയമ ലംഘകരെ പിടികൂടാനുള്ള പ്രത്യേക പരിശോധനകളും തുടരുന്നുവെന്നും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും രാജ്യത്ത് ഒരുപോലെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ അഴിമതിവിരുദ്ധ വേട്ട, നിരവധി ഉദ്യോഗസ്ഥർ അറസ്റ്റിൽ
ബിഗ് ടിക്കറ്റ്: ജനുവരി അവസാന ഇ-ഡ്രോ വിജയികളിൽ മലയാളിയും; അടുത്ത ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹം