
കുവൈത്ത് സിറ്റി: ലോകവ്യാപകമായി കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിദേശ യാത്രകള്‍ (Foreign travel) മാറ്റിവെയ്‍ക്കാന്‍ നിര്‍ദേശം നല്‍കി കുവൈത്ത് അധികൃതര്‍. വിദേശകാര്യ മന്ത്രാലയമാണ് (Ministry of foreign affairs) രാജ്യത്തുനിന്ന് യാത്രയ്‍ക്കൊരുങ്ങുന്ന കുവൈത്ത് പൗരന്മാര്‍ക്ക് (Kuwait citizen) ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
ലോകവ്യാപകമായി ഇപ്പോള്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ്, രോഗം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ വിവിധ രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷാ നിബന്ധനകളിലും മുന്‍കരുതല്‍ നിര്‍ദേശങ്ങളിലും മാറ്റം വരാനും സാധ്യതയുണ്ടെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനോ വിമാനങ്ങള്‍ വൈകാനോ വിമാന യാത്രകള്‍ റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നും വിദേശത്ത് ഇത്തരം അവസ്ഥകള്‍ നേരിടേണ്ടി വരുന്നത് ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് യാത്രാ പദ്ധതികള്‍ മാറ്റി വെയ്‍ക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അബുദാബി: കൊവിഡ്(Covid) കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ(UAE) പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. 2022 ജനുവരി 10ന് നിരോധനം പ്രാബല്യത്തില്‍ വരും.
പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam