ദുബായ്: ദുബായിലേക്ക് മടങ്ങുന്ന താമസവിസക്കാര്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ടെന്ന തീരുമാനം അധികൃതര്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ദുബായിലേക്ക് തിരികെയെത്താനാഗ്രഹിക്കുന്ന താമസ വിസക്കാര്‍ ഐസിഎയുടെയോ ജിഡിആര്‍എഫ്എയുടെയോ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വിറ്ററിലൂടെ പുതിയ നിര്‍ദ്ദേശം അറിയിച്ചത്. ദുബായിലേക്ക് മടങ്ങുന്ന താമസവിസക്കാര്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിപ്പ് നല്‍കിയിരുന്നു. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍ ഈ തീരുമാനം റദ്ദാക്കിയതായാണ് ഇപ്പോള്‍ എയര്‍ലൈന്‍ വ്യക്തമാക്കുന്നത്. അതേസമയം യുഎഇയിലെ ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാന്‍, യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവായ റിസള്‍ട്ട് ആവശ്യമാണ്.

അബുദാബിയില്‍ ഇത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി