
കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ ഒരു സംയുക്ത കരാർ ഒപ്പുവെച്ചതായി കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. ഇതിലൂടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്ന ആദ്യത്തെ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തമാകും. അമീറിൻ്റെയും കിരീടാവകാശിയുടെയും ഉന്നതമായ നിർദ്ദേശങ്ങൾക്കും പ്രധാനമന്ത്രിയുടെ തുടർച്ചയായ നിരീക്ഷണത്തിനും കീഴിൽ വന്ന ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് കരാർ ഒപ്പുവെക്കുന്ന വേളയിൽ അൽ ഒമർ പറഞ്ഞു.
ഇത് പ്രമുഖ ആഗോള സാങ്കേതിക കമ്പനികളുമായുള്ള കുവൈത്തിന്‍റെ രണ്ടാമത്തെ പങ്കാളിത്തമാണ്. കൂടാതെ പ്രമുഖ സാങ്കേതിക കമ്പനികളെ കുവൈത്തിൽ നിക്ഷേപം നടത്താൻ ആകർഷിക്കുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്‍റെ ഭാഗവുമാണ്. ഡിജിറ്റൽ ഇന്നൊവേഷൻ്റെ ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ അതിൻ്റെ സ്ഥാനം മെച്ചപ്പെടുത്തുകയും അതിവേഗ സാങ്കേതിക വികാസങ്ങൾക്ക് അനുസൃതമായി ഡിജിറ്റലൈസേഷൻ വേഗത്തിലാക്കാനും ദേശീയ കേഡർമാരെ യോഗ്യരാക്കാനുമുള്ള കുവൈത്തിന്റെ ഉറച്ച പ്രതിബദ്ധതയെ ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ