
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടിയ അഞ്ച് പുരാവസ്തുക്കള്‍ ഈജിപ്തിന് തിരിച്ചു നല്‍കി. കുവൈത്ത് സര്‍വകലാശാല, പോളണ്ട്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പരിശോധിച്ചാണ് ഇത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണെന്ന് കണ്ടെത്തിയത്.
2019ന്റെ തുടക്കത്തിലാണ് കുവൈത്ത് വിമാനത്താവളത്തില്‍ വെച്ച് ഫറവോനിക് പുരാവസ്തുക്കള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കളില്‍ രണ്ടെണ്ണം ബിസി 1400 വരെ പഴക്കമുള്ളതാണെന്നാണ് കരുതുന്നത്. പുരാവസ്തുക്കള്‍ തിരികെ നല്‍കിയ കുവൈത്ത് സ്ഥാപനങ്ങളെ കുവൈത്തിലെ ഈജിപ്ഷ്യന്‍ അംബാസഡര്‍ ഉസാമ ഷല്‍തൗത് അഭിനന്ദിച്ചു.
Read Also: സൗദിയിലേക്കുള്ള 15,000ത്തോളം ചെമ്മരിയാടുകളെ കയറ്റിയ കപ്പല്‍ ചെങ്കടലില്‍ മുങ്ങി
കുവൈത്ത് സിറ്റി: ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗോതമ്പ് കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. കുവൈത്തിന് ആവശ്യമുള്ള ഗോതമ്പ് ഉള്‍പ്പെടെയുള്ള എല്ലാ ഭക്ഷ്യ വസ്‍തുക്കളും നല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുവൈത്ത് വാണിജ്യ - വ്യവസായ മന്ത്രി ഫഹദ് അല്‍ ശരീആനുമായുള്ള കൂടിക്കാഴ്ചയിലാണ് കുവൈത്തിന് ആവശ്യമായ ഭക്ഷ്യ വസ്‍തുക്കള്‍ എത്തിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന വിവരം കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊവിഡ് കാലത്ത് ഇന്ത്യയിലുണ്ടായ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി കുവൈത്ത് 215 മെട്രിക് ടണ്‍ ഓക്സിജനും ആയിരത്തിലധികം ഓക്സിജന്‍ സിലിണ്ടറുകളും നല്‍കിയത് അംബാസഡര്‍ അനുസ്‍മരിച്ചു.
ഇന്ത്യ ഏര്‍പ്പെടുത്തിയ കയറ്റുമതി വിലക്കിനെ തുടര്‍ന്ന് കുവൈത്ത് വിപണിയില്‍ ഗോതമ്പിന്റെ വില വര്‍ദ്ധിച്ചതോടെ ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യമാക്കാന്‍ നയതന്ത്ര തലത്തില്‍ കുവൈത്ത് ശ്രമങ്ങള്‍ നടത്തിയിരുന്നു. കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് കുവൈത്ത് വാണിജ്യ മന്ത്രി ഫഹദ് അല്‍ ശരീആന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ