ചരിത്രം തിരുത്തിക്കുറിക്കുന്ന വമ്പൻ പദ്ധതി; സുപ്രധാനമായ കരാറിലൊപ്പിട്ട് കുവൈത്ത്

Published : Apr 08, 2025, 05:03 PM IST
ചരിത്രം തിരുത്തിക്കുറിക്കുന്ന വമ്പൻ പദ്ധതി; സുപ്രധാനമായ കരാറിലൊപ്പിട്ട് കുവൈത്ത്

Synopsis

അന്താരാഷ്ട്ര കൺസൾട്ടിംഗ് സ്ഥാപനമായ റോയാപി തുർക്കിയുമായാണ് ഈ കരാർ

കുവൈത്ത് സിറ്റി: പ്രാദേശിക കണക്ടിവിറ്റി സാധ്യമാക്കുന്ന സുപ്രധാനമായ കരാറിലൊപ്പിട്ട് കുവൈത്ത്. പൊതുമരാമത്ത് മന്ത്രി ഡോ. നൗറ അൽ മഷാൻ കുവൈത്തിലെ തുർക്കിഷ് അംബാസഡർ തുബ നൂർ സോൺമെസിന്റെ സാന്നിധ്യത്തിലാണ് റെയിൽവേ വികസന കരാറിൽ ഒപ്പുവച്ചത്. അന്താരാഷ്ട്ര കൺസൾട്ടിംഗ് സ്ഥാപനമായ റോയാപി തുർക്കിയുമായുള്ള ഈ കരാർ, കുവൈത്ത് റെയിൽവേ ശൃംഖലയുടെ ആദ്യ ഘട്ടത്തിനായുള്ള സമഗ്രമായ പഠനം, വിശദമായ രൂപകൽപ്പന, ടെൻഡർ രേഖകളുടെ തയ്യാറാക്കൽ എന്നിവ ഉൾക്കൊള്ളുന്നു.

കുവൈത്ത് മുതൽ ഒമാൻ വരെ എല്ലാ അംഗരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 2,177 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു അതിർത്തി കടന്നുള്ള റെയിൽവേ ശൃംഖല സ്ഥാപിക്കാനുള്ള ഗൾഫ് സഹകരണ കൗൺസിലിൻ്റെ (ജിസിസി) കാഴ്ചപ്പാടുമായി ഈപദ്ധതി യോജിക്കുന്നു. ഈ ശൃംഖല ഈ മേഖലയിലുടനീളമുള്ള യാത്രാ, ചരക്ക് ഗതാഗത ആവശ്യങ്ങൾ നിറവേറ്റും. ഈ വലിയ പദ്ധതിയുടെ കുവൈത്ത് ഭാഗത്ത് ഷദാദിയ്യയിൽ നിന്ന് (2 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്ത് പ്രധാന കുവൈത്ത് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന സ്ഥലം) നുവൈസീബ് വരെ 111 കിലോമീറ്റർ പാത ഉണ്ടാകും.

read more: സൗ​ദിയാണോ ലക്ഷ്യം? പൗരത്വം വളരെയെളുപ്പം നേടാനാകുന്നത് ആർക്കൊക്കെ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ
നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ സന്ദർശക വിസയിൽ സൗദിയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു