പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഫാമിലി, സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി, നിബന്ധനകള്‍ ഇങ്ങനെ

By Web TeamFirst Published Nov 2, 2021, 7:03 PM IST
Highlights

പ്രവാസികളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനും 16 വയസില്‍ താഴെയുള്ള മക്കള്‍ക്കും കുവൈത്തില്‍ ഫാമിലി വിസ അനുവദിച്ചുതുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) വീണ്ടും ഫാമിലി വിസയും ഫാമിലി വിസിറ്റ് വിസയും (family visa and family visit visa) അനുവദിച്ചുതുടങ്ങി. വിസ അനുവദിക്കുന്നതിനായി പ്രത്യേക നിബന്ധനകളും ആഭ്യന്തര മന്ത്രാലയം (Kuwait interior ministry) പുറത്തിറക്കിയിട്ടുണ്ട്. കൊവിഡ് വാക്സിനേഷന്‍ (covid vaccination) പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും അനുമതി.

കുവൈത്ത് അംഗീകരിച്ച ഫൈസര്‍ ബയോഎന്‍ടെക്,  ആസ്‍ട്രസെനിക, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിനോ സ്വീകരിച്ചവര്‍ക്കായിരിക്കും കുടുംബ വിസയോ കുടുംബ സന്ദര്‍ശക വിസകളോ അനുവദിക്കുക. പ്രവാസികളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനോ 16 വയസില്‍ താഴെയുള്ള മക്കള്‍ക്കോ മാത്രമാണ് ഇപ്പോള്‍ വിസ അനുവദിക്കുന്നത്. വിസ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധിയായ 500 ദിനാര്‍ ഉള്‍പ്പെടെയുള്ള നിബന്ധനകളും ബാധകമാണ്. 

കൊമേഴ്യസ്‍ വിസകള്‍ക്ക് പുറണെ ഗവണ്‍മെന്റ് വിസകളും ഇലക്ട്രോണിക് വിസകളും അനുവദിച്ചുതുടങ്ങി. ഓണ്‍ലൈന്‍ ഇലക്ട്രോണിക് സര്‍വീസ് വെബ്‍സൈറ്റിലൂടെയും മൊബൈല്‍ ആപിലൂടെും വിസിറ്റ് വിസകളും വര്‍ക്ക് പെര്‍മിറ്റുകളും അനുവദിക്കാനാരംഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. വിസ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങള്‍ പടിപടിയായി പുനഃരാരംഭിക്കും. 

click me!