കുട്ടികള്‍ക്കുള്ള ഫാമിലി വിസയ്ക്ക് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

By Web TeamFirst Published Nov 23, 2022, 9:31 AM IST
Highlights

കുട്ടികള്‍ക്ക് വിസ ലഭിക്കുന്നതിന് വേണ്ട എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് അപേക്ഷകള്‍ സ്വീകരിക്കുക.

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസക്കാര്‍ക്ക് കുട്ടികളെ കൂടെ ചേര്‍ക്കുന്നതിനായുള്ള ഫാമിലി വിസയ്ക്കായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിലെ ഇമ്മിഗ്രേഷന്‍ ആന്‍ഡ് പാസ്‌പോര്‍ട്‌സ് അഫയേഴ്‌സ് വിഭാഗമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് നിലവില്‍ അവസരം നല്‍കുക. 

കുട്ടികള്‍ക്ക് വിസ ലഭിക്കുന്നതിന് വേണ്ട എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് അപേക്ഷകള്‍ സ്വീകരിക്കുക. തിങ്കളാഴ്ച മുതല്‍ എല്ലാ എമിഗ്രേഷന്‍ വകുപ്പുകളും ഫാമിലി വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 

കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന പുതിയ നിബന്ധനകള്‍ അനുസരിച്ചായിരിക്കും ഫാമിലി വിസകള്‍ അനുവദിക്കുക. കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസിയുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 500 കുവൈത്തി ദിനാര്‍ (1.32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ കുവൈത്തില്‍ ഫാമിലി വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാമിലി വിസകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനും പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചകൊണ്ടുതന്നെ അവര്‍ക്ക് കുടുംബങ്ങളോടൊപ്പം രാജ്യത്ത് താമസിക്കാനും ജനസംഖ്യാ സന്തുലനം ഉറപ്പുവരുത്താനുമുള്ള നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. അതേസമയം സന്ദര്‍ശക, ആശ്രിത വിസകള്‍ അനുവദിച്ചു തുടങ്ങുന്നതിനുള്ള സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

Read More - പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദനം, ഫോണ്‍ കൈക്കലാക്കി; കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി

ഇന്‍റര്‍നെറ്റ് വഴിയുള്ള വിവാഹത്തിന്‍റെ നിയമസാധുത അംഗീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള ആധുനിക ആശയവിനിമയ മാർഗങ്ങളിലൂടെ
വിവാഹം നടത്തുന്നതിന്‍റെ നിയമസാധുത അംഗീകരിച്ച് ഔഖാഫ് ആന്‍ഡ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഫത്വ അതോറിറ്റി. ഒരു അംഗീകൃത ഇലക്ട്രോണിക് മാധ്യമത്തിലൂടെ വിവാഹത്തിന്‍റെ രേഖകള്‍ ഉള്‍പ്പെടെ നല്‍കാനും ഏത് പ്ലാറ്റ്ഫോമിലൂടെയാണോ വിവാഹം നടത്തുന്നത് അതിലൂടെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന അധികാരിക്ക് വരനെയും വധുവിനെയും ബന്ധുക്കളെയും സാക്ഷികളെയും ഒരേസമയം കാണാനും സംസാരിക്കാനും സാധിക്കണം.

Read More -  കുവൈത്തിലെ മുന്‍ എംപിയുടെ മരണം; ശസ്‍ത്രക്രിയയില്‍ പിഴവ് വരുത്തിയ ഡോക്ടര്‍മാര്‍ 4.13 കോടി നഷ്ടപരിഹാരം നല്‍കണം

ഇത്തരത്തില്‍ വ്യത്യസ്ത സ്ഥലങ്ങളിലാണെങ്കിലും ഒരേ സമയം വധൂവരന്‍മാരുടെ ബന്ധുക്കള്‍ തമ്മില്‍ സംസാരിച്ച് വധുവിന്‍റെ രക്ഷിതാവ് വിവാഹം നടത്തി കൊടുക്കുകയും വരന്‍ അത് സ്വീകരിക്കുകയും രണ്ട് സാക്ഷികള്‍ ഇത് കേള്‍ക്കുകയും ചെയ്യുന്നതിലൂടെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. 

 

click me!