പഹൽഗാം ഭീകരാക്രമണം; ഇന്ത്യക്ക് കുവൈത്തിന്‍റെ ഐക്യദാർഢ്യം

Published : Apr 24, 2025, 11:26 AM IST
പഹൽഗാം ഭീകരാക്രമണം; ഇന്ത്യക്ക് കുവൈത്തിന്‍റെ ഐക്യദാർഢ്യം

Synopsis

നിരവധി പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കിരീടവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, പ്രധാന മന്ത്രി ശൈഖ് അഹമദ് അബ്ദുള്ള അൽ സബാഹ് എന്നിവർ ദുഃഖം രേഖപ്പെടുത്തി. 

കുവൈത്ത് സിറ്റി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെ  കുവൈത്ത് ശക്തമായി അപലപിച്ചു. സംഭവത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും എല്ലാത്തരം ഭീകരതകളെയും, അവയ്ക്ക് പിന്നിലെ കാരണങ്ങൾ പരിഗണിക്കാതെ, രാജ്യം ശക്തമായി നിരാകരിക്കുമെന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. 

നിരവധി പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, കിരീടവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, പ്രധാന മന്ത്രി ശൈഖ് അഹമദ് അബ്ദുള്ള അൽ സബാഹ്  എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. 

Read Also -  3000 വർഷം പഴക്കം, ഇരുമ്പുയുഗത്തിലെ അവശേഷിപ്പ്; പുരാതന രീതികളിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തൽ യുഎഇയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട