ബാച്ചിലർമാർ കൂട്ടത്തോടെ സ്വകാര്യ പാർപ്പിട മേഖലകളിലേക്ക്, നടപടിയുമായി കുവൈത്ത് അധികൃതർ

Published : Dec 01, 2025, 06:05 PM IST
bachelor accommodations

Synopsis

ബാച്ചിലർമാർ കൂട്ടമായി സ്വകാര്യ താമസമേഖലകളിലേക്ക് താമസം മാറിയതായി കണ്ടെത്തിയതോടെ ബന്ധപ്പെട്ട അധികാരികൾ നടപടികൾ ആരംഭിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുവൈക്ക് പ്രദേശത്ത് പഴക്കം ചെന്ന 67 കെട്ടിടങ്ങൾ മുനിസിപ്പാലിറ്റി പൊളിച്ചുനീക്കിയതിന് ശേഷം, ബാച്ചിലർമാർ കൂട്ടമായി സമീപത്തുള്ള ഖൈത്താൻ, അൽ-ഫർദൗസ്, അൽ-അൻഡലസ്, അൽ-റബിയ, അൽ-ഒമാരിയ തുടങ്ങിയ സ്വകാര്യ താമസമേഖലകളിലേക്ക് താമസം മാറിയതായി ബന്ധപ്പെട്ട അധികൃതർ കണ്ടെത്തി. 

ഈ പ്രദേശങ്ങളിലെ പൗരന്മാരുടെ സുരക്ഷയും സൗകര്യവും സംരക്ഷിക്കുന്നതിനായി ഈ കുടിയേറ്റത്തെ നേരിടാൻ ബന്ധപ്പെട്ട അധികാരികൾ നടപടികൾ ആരംഭിച്ചു. ഈ പശ്ചാത്തലത്തിൽ നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും സ്വകാര്യ പാർപ്പിട മേഖലകളുടെയും മോഡൽ ഹൗസിംഗ് ഏരിയകളുടെയും നഗരപരമായ സ്വഭാവം സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി, അവിവാഹിതർക്ക് താമസിക്കാൻ അനുവാദമില്ലാത്ത പ്രദേശങ്ങളിൽ അവരുടെ താമസം തടയുന്നതിനുള്ള നിരീക്ഷണ കാമ്പയിനുകൾ കുവൈത്ത് മുനിസിപ്പാലിറ്റി തുടർന്നു വരികയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇക്കാര്യത്തിൽ അബുദാബിക്കും മേലെ!, സമ്പത്തിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റ്, ആസ്തി മൂല്യം ജിഡിപിയുടെ 7.6 ഇരട്ടി
ഭാര്യയും മക്കളുമൊത്ത് ഉംറ നിർവഹിക്കുന്നതിനിടെ മലയാളി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു