ഡീകോഡറുകളുടെയും റിസീവറുകളുടെയും ഉപയോഗത്തിനും വില്പനക്കും പുതിയ നിയന്ത്രണവുമായി കുവൈത്ത്

Published : Mar 18, 2025, 04:53 PM IST
ഡീകോഡറുകളുടെയും റിസീവറുകളുടെയും ഉപയോഗത്തിനും വില്പനക്കും പുതിയ നിയന്ത്രണവുമായി കുവൈത്ത്

Synopsis

രാജ്യത്തേക്ക് ഡീകോഡറുകളുടെയും റിസീവറുകളുടെയും ഇറക്കുമതി നിയന്ത്രിക്കാനാണ് തീരുമാനം. 

കുവൈത്ത് സിറ്റി: ഡീകോഡറുകളുടെയും റിസീവറുകളുടെയും ഇറക്കുമതി നിയന്ത്രിക്കാൻ കുവൈത്ത്. ഇത് സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരി അടുത്തിടെ ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചിരുന്നു. പ്രത്യേക ഡീകോഡറുകൾ ഘടിപ്പിച്ച ഓഡിയോ, വീഡിയോ ചാനലുകൾക്കുള്ള റിസീവറുകൾ അല്ലെങ്കിൽ ഡീകോഡർ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഏതെങ്കിലും ഉപകരണം ഇറക്കുമതി ചെയ്യുന്നതിന് മുമ്പ് മന്ത്രാലയത്തിലെ യോഗ്യതയുള്ള അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങണമെന്ന് നിഷ്കർഷിക്കുന്നതാണ് പുതിയ തീരുമാനം. 

മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് ഇതിനുള്ള ലൈസൻസ് നേടാതെ, ഓഡിയോ, വീഡിയോ ചാനലുകൾക്കുള്ള ഡീകോഡറുകൾ ഉൾക്കൊള്ളുന്ന റിസീവറുകൾ അല്ലെങ്കിൽ ഡീകോഡർ സാങ്കേതികവിദ്യയുള്ള ഏതെങ്കിലും ഉപകരണം ഇറക്കുമതി ചെയ്യുന്നതോ വിൽക്കുന്നതോ നിരോധിച്ചിട്ടുണ്ടെന്നും തീരുമാനത്തില്‍ വ്യക്തമാക്കുന്നു. എൻക്രിപ്റ്റ് ചെയ്ത ഓഡിയോ അല്ലെങ്കിൽ വിഷ്വൽ മീഡിയ ഉള്ളടക്കത്തിന്‍റെ അവകാശങ്ങൾ കൈവശം വച്ചിരിക്കുന്ന സ്ഥാപനങ്ങളോ കമ്പനികളോ മന്ത്രാലയത്തിലെ യോഗ്യതയുള്ള അതോറിറ്റിക്ക് ഈ ആവശ്യത്തിനായി തയ്യാറാക്കിയ ഫോം ഉപയോഗിച്ച് ഒരു ഇറക്കുമതി ലൈസൻസ് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈറൽ സോഷ്യൽ മീഡിയ താരം അബു മുർദാഅ് വാഹനാപകടത്തിൽ മരിച്ചു
പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു