നാടുകടത്തപ്പെട്ട പ്രവാസികള്‍ തിരികെയെത്തുന്നത് തടയാൻ വിപുലമായി സംവിധാനങ്ങളൊരുക്കുന്നു

Published : Feb 17, 2023, 12:45 PM IST
നാടുകടത്തപ്പെട്ട പ്രവാസികള്‍ തിരികെയെത്തുന്നത് തടയാൻ വിപുലമായി സംവിധാനങ്ങളൊരുക്കുന്നു

Synopsis

ഉപകരണങ്ങളുടെ വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവ പൂർത്തിയാകുമ്പോൾ ഈ സംവിധാനങ്ങള്‍ നടപ്പാക്കി തുടങ്ങും.

കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടവര്‍ തിരികെയെത്തുന്നത് തടയാൻ വിപുലമായ സംവിധാനങ്ങളൊരുക്കാൻ കുവൈത്ത്. വ്യാജരേഖ ചമച്ചവർ ഉൾപ്പെടെയുള്ള നാടുകടത്തപ്പെട്ടവർ രാജ്യത്തേക്ക് തിരിച്ച് വരുന്നത് തടയാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും രാജ്യത്തിന്റെ മറ്റ് അതിർത്തികളിലും കൃഷ്ണമണി, മുഖം, ഹാൻഡ് സ്കാനിംഗ്, ഇലക്ട്രോണിക് സിഗ്നേച്ചർ എന്നീ പരിശോധനകള്‍ക്കുള്ള നടപടിക്രമങ്ങൾ അടുത്ത വർഷം ആദ്യം നടപ്പാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഉപകരണങ്ങളുടെ വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ് എന്നിവ പൂർത്തിയാകുമ്പോൾ ഈ സംവിധാനങ്ങള്‍ നടപ്പാക്കി തുടങ്ങും. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബോർഡറുകൾ, ഫോറൻസിക് എവിഡൻസ്, ഇൻഫർമേഷൻ സിസ്റ്റംസ് എന്നീ വകുപ്പുകൾ.  ലോകമെമ്പാടുമുള്ള മിക്ക വിമാനത്താവളങ്ങളിലും അതിർത്തികളിലും ഇവ അംഗീകൃതമാണെന്നും മികച്ച നിലവാരം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

Read also: ലോഡ് ഇറക്കാൻ തയ്യാറെടുക്കുന്നതിനിടെ ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു

സന്ദര്‍ശക വിസയിലെത്തി യാചന; യുവാവും യുവതിയും യുഎഇയില്‍ ജയിലിലായി
​​​​​​​ദുബൈ: സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ശേഷം ഭിക്ഷാടനം നടത്തിയ യുവാവും യുവതിയും അറസ്റ്റിലായി. ദുബൈയിലെ നൈഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒരു ഏഷ്യന്‍ രാജ്യത്തു നിന്നാണ് ഇരുവരും യുഎഇയില്‍ എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ കണ്ണില്‍ പെട്ടതോടെ ഇരുവരെയും പിടികൂടി ചോദ്യം ചെയ്‍തു. ഇതോടെയാണ് സന്ദര്‍ശക വിസയില്‍ എത്തിയവരാണെന്ന് മനസിലായത്. നാട്ടിലുള്ള ചിലരുടെ സഹായത്തോടെയാണ് യുഎഇയില്‍ എത്താനുള്ള സന്ദര്‍ശക വിസ സംഘടിപ്പിച്ചത്. ശേഷം യുഎഇയില്‍ തുടരുന്ന കാലത്തോളം ഭിക്ഷാടനം തന്നെ ജീവിത മാര്‍ഗമാക്കാനും തീരുമാനിച്ചു. കിട്ടുന്ന പണവുമായി നാട്ടില്‍ പോയി ബിസിനസ് തുടങ്ങാനും പദ്ധതിയിട്ടിരുന്നത്രെ. 

ഇരുവരുടെയും കൈവശം 191 ദിര്‍ഹവും 161 ദിര്‍ഹവും ഉണ്ടായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇത്രയും പണം സമാഹരിച്ചതെന്നും അധികൃതര്‍ പറഞ്ഞു. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി രണ്ട് പേര്‍ക്കും ഒരു മാസത്തെ ജയില്‍ ശിക്ഷയാണ് ദുബൈ ക്രിമിനല്‍ കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇരുവരെയും യുഎഇയില്‍ നിന്ന് നാടുകടത്തും. 

Read also:  നിരോധിത സൗന്ദര്യ വർധക വസ്തുക്കളുടെ 15,300 പാക്കറ്റുകൾ പരിശോധനയില്‍ പിടിച്ചെടുത്തു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമ്പത് ഐഫോണുകളുമായി വീട്ടിലെത്തി, പെട്ടി തുറന്നപ്പോൾ ഞെട്ടി യുവാവ്, ഫോണുകൾക്ക് പകരം കണ്ടത് പഴയ ഇരുമ്പ് പൂട്ടുകൾ
ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്, കടൽ പ്രക്ഷുബ്ധമായേക്കും