ലോഡ് ഇറക്കാൻ തയ്യാറെടുക്കുന്നതിനിടെ ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു

Published : Feb 16, 2023, 11:32 PM IST
ലോഡ് ഇറക്കാൻ തയ്യാറെടുക്കുന്നതിനിടെ ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു

Synopsis

സംഭവ സമയത്ത് കാറിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. അപകടത്തിൽ കാർ നിശ്ശേഷം തകർന്നു. 

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിൽ മണൽ ലോഡ് കയറ്റിയ ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ലോഡ് ഇറക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് കൂറ്റൻ ടിപ്പർ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞത്. സംഭവ സമയത്ത് കാറിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. അപകടത്തിൽ കാർ നിശ്ശേഷം തകർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Read also: വിട്ടുവീഴ്ചയില്ല; ഭാര്യയെ കുത്തിക്കൊന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കണമെന്ന് കുടുംബം കോടതിയില്‍

സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു
റിയാദ്: സൗദി അറേബ്യയില്‍ നടപ്പാതയിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറിയ കാർ മറിഞ്ഞ് അപകടം. ജിദ്ദയിലെ ബനീമാലിക്കിലായിരുന്നു സംഭവം.  കാറിലുണ്ടായിരുന്ന ഡ്രൈവർ ഉള്‍പ്പെടെ രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകി. റോഡിലെ ഗതാഗത തടസം ഉടൻ നീക്കുകയും ചെയ്‍തു.

Read also: ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമ്പത് ഐഫോണുകളുമായി വീട്ടിലെത്തി, പെട്ടി തുറന്നപ്പോൾ ഞെട്ടി യുവാവ്, ഫോണുകൾക്ക് പകരം കണ്ടത് പഴയ ഇരുമ്പ് പൂട്ടുകൾ
ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്, കടൽ പ്രക്ഷുബ്ധമായേക്കും