ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ; സ്വാഗതം ചെയ്ത് കുവൈത്ത്

Published : May 11, 2025, 02:59 PM IST
ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ; സ്വാഗതം ചെയ്ത് കുവൈത്ത്

Synopsis

മേഖലയിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ഈ കരാര്‍ സഹായിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി: ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ ധാരണയെ സ്വാഗതം ചെയ്തു കുവൈത്ത്. ഈ കരാർ മേഖലയിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ഈ സുപ്രധാന കരാറിലെത്താൻ ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാൻ മധ്യസ്ഥത വഹിച്ച സൗഹൃദ രാഷ്ട്രമായ അമേരിക്കയുടെയും മറ്റ് എല്ലാ രാജ്യങ്ങളുടെയും ശ്രമങ്ങളെ കുവൈത്ത് അഭിനന്ദിച്ചു. പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലുമുള്ള തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിനുള്ള മാർഗ്ഗമെന്ന നിലയിൽ സംഭാഷണത്തിനും നയതന്ത്രപരമായ പരിഹാരങ്ങൾക്കുമുള്ള കുവൈത്തിന്റെ ഉറച്ചതും പിന്തുണ നൽകുന്നതുമായ നിലപാട് രാജ്യം വീണ്ടും ഉറപ്പിച്ച് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്