റമദാനിൽ പള്ളികളിലും മാളുകളിലും പണമായി സംഭാവന ശേഖരിക്കുന്നത് നിരോധിച്ച് കുവൈത്ത് അധികൃതർ

Published : Feb 09, 2026, 12:53 PM IST
mosque in kuwait

Synopsis

 റമദാൻ മാസത്തിൽ ചാരിറ്റി സംഭാവനകൾ ശേഖരിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്. പണമായി സംഭാവന സ്വീകരിക്കുന്നത് നിരോധിക്കുകയും K-Net, ഓൺലൈൻ പേയ്‌മെന്റുകൾ പോലുള്ള ഇലക്ട്രോണിക് മാർഗ്ഗങ്ങൾ നിർബന്ധമാക്കുകയും ചെയ്തു.    

കുവൈത്ത് സിറ്റി: ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സംഭാവനകൾ ശേഖരിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം. ചാരിറ്റബിൾ സൊസൈറ്റികൾ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടുത്തി മന്ത്രാലയം സർക്കുലർ പുറത്തിറക്കി. പള്ളികൾക്കുള്ളിൽ വെച്ച് ഒരു തരത്തിലുള്ള സംഭാവനകൾ ശേഖരിക്കുന്നതും മന്ത്രാലയം നിരോധിച്ചു. ഓഫീസുകളിലോ പൊതുസ്ഥലങ്ങളിലോ വെച്ച് പണമായി സംഭാവനകൾ സ്വീകരിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

K-Net, ഓൺലൈൻ പേയ്‌മെന്റുകൾ, ബാങ്ക് ട്രാൻസ്ഫർ, സ്മാർട്ട്‌ഫോൺ ആപ്പുകൾ, ഇലക്ട്രോണിക് കളക്ഷൻ ഉപകരണങ്ങൾ, എസ്എംഎസ് എന്നിവ വഴി മാത്രമേ സംഭാവനകൾ സ്വീകരിക്കാൻ അനുവാദമുള്ളൂ. ഷോപ്പിംഗ് മാളുകൾ, പബ്ലിക് സ്ക്വയറുകൾ എന്നിവിടങ്ങളിൽ സംഭാവന ശേഖരിക്കുന്നതിന് മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി മുൻകൂട്ടി വാങ്ങിയിരിക്കണം. കുവൈറ്റിന് പുറത്ത് നിന്ന് പണം സ്വീകരിക്കുന്നതിന് മുൻപായി മന്ത്രാലയത്തിന്റെ അംഗീകാരം തേടണം. മന്ത്രാലയം അംഗീകരിച്ച സൊസൈറ്റികളുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ മാത്രമേ ഇടപാടുകൾക്കായി ഉപയോഗിക്കാൻ പാടുള്ളൂ.

പരിശോധനാ സംഘങ്ങൾ ആവശ്യപ്പെടുമ്പോൾ സൊസൈറ്റി പ്രതിനിധികൾ അവരുടെ ഔദ്യോഗിക ഐഡി കാർഡ് ഹാജരാക്കണം. സംഭാവന നൽകിയ തീയതി, ദാതാവിന്റെ പേര് തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. സംഭാവന നൽകുന്നവർക്ക് കട്ട് ചെയ്ത തുകയുടെ രസീതും K-Net ഉപയോഗിക്കുന്നവർക്ക് അതിന്റെ രസീതും നിർബന്ധമായും നൽകിയിരിക്കണം. നിയമവിരുദ്ധമായ രീതിയിൽ പണം ശേഖരിക്കുന്നത് തടയാനും ചാരിറ്റി പ്രവർത്തനങ്ങൾ സുതാര്യമാക്കാനുമാണ് മന്ത്രാലയം ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജനും മലയാളിയുമായ ഡോ. സി തോമസ് അന്തരിച്ചു
കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു