സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു; നടിയും കാമുകനും അറസ്റ്റില്‍

Published : Nov 12, 2021, 09:40 PM IST
സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു; നടിയും കാമുകനും അറസ്റ്റില്‍

Synopsis

സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‍ത് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് കുവൈത്തി സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ ബിബി ബുശെഹ്‍രിയും കാമുകനും അറസ്റ്റില്‍.

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ (Social media) അശ്ലീല വീഡിയോകള്‍ (Indecent video clips) പങ്കുവെച്ചതിനെ തുടര്‍ന്ന് നടിയും കാമുകനും കുവൈത്തില്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ ബിബി ബുശെഹ്‍രിയെയും (Bibi Bushehri) കാമുകനെയുമാണ് കുവൈത്ത് പൊലീസ് (Kuwait Police) അറസ്റ്റ് ചെയ്‍തത്.

ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‍ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ഇരുവര്‍ക്കുമെതിരെ അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യമുന്നയിക്കുകയും ചെയ്‍തു. സംഭവം പരിശോധിച്ച കുവൈത്ത് പബ്ലിക് പ്രോസിക്യൂഷനാണ് ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ബിബി ബുശെഹ്‍രി നേരത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡോയകള്‍ പുറത്തുവിട്ടതിന് വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടുണ്ട്. കുവൈത്തില്‍ നേരത്തെയും അശ്ലീല വീഡിയോകളുടെ പേരില്‍ സെലിബ്രിറ്റികള്‍ നടപടികള്‍ നേരിട്ടിട്ടുമുണ്ട്. ഫാഷന്‍ താരം സാറ അല്‍ ഖന്തരിയും ഭര്‍ത്താവ് അഹ്‍മദ് അല്‍ എന്‍സിയും ഇത്തരമൊരു വീഡിയോയുടെ പേരില്‍ അറസ്റ്റിലാരുന്നു. പൊതുമാന്യതയ്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ഇവര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചെങ്കിലും പിന്നീട് അപ്പീല്‍ കോടതി ജയില്‍ ശിക്ഷ ഇളവ് ചെയ്‍ത് 10,000 കുവൈത്തി ദിനാര്‍ പിഴയാക്കി മാറ്റിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ സന്ദർശകർക്കും താമസക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർധിപ്പിച്ചു
അറ്റകുറ്റപ്പണി, അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചു