പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ; കേസെടുത്ത് കുവൈത്ത് പൊലീസ്

Published : Jun 18, 2024, 01:44 PM ISTUpdated : Jun 18, 2024, 02:49 PM IST
 പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ; കേസെടുത്ത് കുവൈത്ത് പൊലീസ്

Synopsis

അവർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും ശാരീരികമായി ആക്രമിക്കാനും തുടങ്ങിയതോടെ  സ്ഥിതിഗതികൾ വഷളായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ അതിക്രമം നടത്തിയ സ്വദേശി വനിത കസ്റ്റഡിയില്‍. സാൽമിയ മേഖലയിലാണ് സംഭവം. ഇന്ത്യക്കാരനായ ലോറി ഡ്രൈവർ വാഹനം ഇടിപ്പിച്ചതായി യുവതി ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തതാണ് സംഭവത്തിന്‍റെ തുടക്കം.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് നാല്‍പ്പതുകാരിയായ സ്ത്രീ ആവശ്യപ്പെട്ടു. എന്നാൽ, പിന്നീട് അവർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും ശാരീരികമായി ആക്രമിക്കാനും തുടങ്ങിയതോടെ  സ്ഥിതിഗതികൾ വഷളായി. ഇതോടെ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ മർദിച്ചതിനും അവരുടെ വീഡിയോ പകർത്തിയതിനുമാണ് കേസെടുത്തത്. 

Read Also - വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

 കുവൈത്തില്‍ മുന്‍സിപ്പാലിറ്റി സ്ഥലങ്ങളുടെ കയ്യേറ്റം; 37 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി:  കുവൈത്തില്‍ മുന്‍സിപ്പൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധന. മുബാറക് അൽ കബീർ, സബാഹ് അൽ സലേം ഗവർണറേറ്റ് മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്. മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലങ്ങൾ കയ്യേറുന്നതുമായി ബന്ധപ്പെട്ട 37 മുന്നറിയിപ്പുകളാണ് അധികൃതർ നൽകിയത്. മുനസിപ്പാലിറ്റി ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതർ കർശനമായ നിർദേശങ്ങള്‍ നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു