ബഹ്റൈനില്‍ മേയ് രണ്ടിന് അവധി പ്രഖ്യാപിച്ചു

Published : Apr 27, 2021, 11:08 PM ISTUpdated : Apr 27, 2021, 11:48 PM IST
ബഹ്റൈനില്‍ മേയ് രണ്ടിന് അവധി പ്രഖ്യാപിച്ചു

Synopsis

തൊഴിലാളി ദിനമായ മേയ് ഒന്ന് ശനിയാഴ്‍ചയായതിനാലാണ് പകരം മേയ് രണ്ട് ഞായറാഴ്‍ച അവധി പ്രഖ്യാപിച്ചത്. 

മനാമ: സാര്‍വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് രണ്ടിന് ബഹ്റൈനില്‍ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച് ഇന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയത്. തൊഴിലാളി ദിനമായ മേയ് ഒന്ന് ശനിയാഴ്‍ചയായതിനാലാണ് പകരം മേയ് രണ്ട് ഞായറാഴ്‍ച അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

Read more: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ ആയുർദൈർഘ്യം 79.7 വയസായി വർധിച്ചു, റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവ്
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ലഹരിക്കടത്ത്; വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ