സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീറിനെ ക്ഷണിച്ച് സല്‍മാന്‍ രാജാവ്

By Web TeamFirst Published Apr 27, 2021, 10:00 PM IST
Highlights

നുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ സൗദി അറേബ്യയിലെത്തിയിരുന്നു.

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് ക്ഷണം. ഇപ്പോള്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് സൗദി ഭരണാധികാരിയുടെ ക്ഷണക്കത്ത്  ഖത്തര്‍ അമീറിന് കൈമാറിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന സൂചനയായാണ് സല്‍മാന്‍ രാജാവിന്റെ ക്ഷണം വിലയിരുത്തപ്പെടുന്നത്. 2017ല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം ഈ വര്‍ഷം ജനുവരിയിലാണ് സാധാരണ ബന്ധം പുനഃസ്ഥാപിച്ചത്. ജനുവരിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ സൗദി അറേബ്യയിലെത്തിയിരുന്നു.

Read more: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!