ഉദ്യോഗസ്ഥര്‍ക്ക് സംശയം, വാട്ടര്‍ ടാങ്കില്‍ വിശദ പരിശോധന; ഒളിപ്പിച്ച് കടത്തിയത് നിരോധിത വസ്തു, അതും 7,150 ടൺ

Published : Mar 08, 2024, 04:41 PM IST
ഉദ്യോഗസ്ഥര്‍ക്ക് സംശയം, വാട്ടര്‍ ടാങ്കില്‍ വിശദ പരിശോധന; ഒളിപ്പിച്ച് കടത്തിയത് നിരോധിത വസ്തു, അതും 7,150 ടൺ

Synopsis

സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

ദോഹ: ശുദ്ധജല ടാങ്കിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ശേഖരം പിടികൂടി. ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച പുകയിലയുടെ വന്‍ ശേഖരമാണ് പിടിച്ചെടുത്തത്. വാട്ടര്‍ ടാങ്കിലൊളിപ്പിച്ച നിലയിലായിരുന്നു പുകയില. 

7,150 ടണ്‍ നിരോധിത പുകയിലയാണ് അധികൃതര്‍ പിടിച്ചെടുത്തത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. കള്ളക്കടത്തും നിരോധിത വസ്തുക്കളുടെ കടത്തും തടയാന്‍ കസ്റ്റംസ് ആവിഷ്കരിച്ച കാഫിഹ് ക്യാമ്പയിനില്‍ പങ്കാളികളാകാന്‍ കസ്റ്റംസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 

Read Also - ജോലി സമയം അഞ്ച് മണിക്കൂര്‍, റമദാനില്‍ പൊതു മേഖലയുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍

അതേസമയം സൗദിയില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യയോഗ്യമല്ലാത്ത എട്ട് ടണ്ണിലധികം കോഴിയിറച്ചി പിടികൂടിയിരുന്നു. ഖസീം പ്രവിശ്യ മുനിസിപ്പാലിറ്റിക്ക് കീഴിലെ ദേര ബലദിയ ബ്രാഞ്ച് ഒാഫീസാണ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ഉപയോഗശ്യൂന്യമായ കോഴിയിറച്ചി പിടികൂടിയത്. 

രാജ്യനിവാസികൾക്ക് നൽകുന്ന സേവനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും നിലവാരം ഉയർത്തുന്നതിലും ശ്രദ്ധാലുവാണെന്ന് മേയർ എൻജി. മുഹമ്മദ് ബിൻ മുബാറക് അൽമജാലി പറഞ്ഞു. ആരോഗ്യ ചട്ടങ്ങൾ ലംഘിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ, റൂറൽ അഫയേഴ്സ് മന്ത്രാലയം പുറപ്പെടുവിച്ച ചട്ടങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കുമെന്നും മേയർ പറഞ്ഞു. പൗരന്മാരുടെയോ താമസക്കാരുടെയോ പൊതുജനാരോഗ്യത്തിന് ഒരുപോലെ ഹാനി വരുത്തുന്ന വസ്തുക്കൾ കണ്ടുകെട്ടി നശിപ്പിക്കുന്നതിനോ കടകൾ അടച്ചുപൂട്ടുന്നതിനോ സാമ്പത്തിക പിഴ ചുമത്തുന്നതിനോ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു അലംഭാവവുമുണ്ടായിരിക്കില്ലെന്നും മേയർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ