എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവൃത്തി സമയം ദിവസവും അഞ്ച് മണിക്കൂറായിരിക്കും.

ദോഹ: ഖത്തറിലെ പൊതു മേഖലാ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവൃത്തി സമയമാണ് പ്രഖ്യാപിച്ചത്. ക്യാ​ബി​ന​റ്റ്, നീ​തി​ന്യാ​യ മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ അ​ലി അ​ൽ മു​ഹ​ന്ന​ദി ആണ് ഇക്കാര്യം അ​റി​യി​ച്ചത്.

Read Also - പഠന വിസയിലെത്തുന്നവർക്ക് കുടുംബത്തെ കൊണ്ടുവരാം, പാർട്ട് ടൈം ജോലി ചെയ്യാനും അനുമതി; വ്യക്തമാക്കി അധികൃതര്‍

മന്ത്രാലയങ്ങള്‍, ഫെഡറല്‍ ഏജന്‍സികള്‍ പൊതുസ്ഥാപനങ്ങള്‍ എന്നിവ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ആയിരിക്കും പ്രവൃത്തിക്കുക. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവൃത്തി സമയം ദിവസവും അഞ്ച് മണിക്കൂറായിരിക്കും. വൈകി എത്തുന്നവര്‍ക്ക് 10 മണി വരെ സമയം അനുവദിക്കും. പക്ഷേ അഞ്ചു മണിക്കൂര്‍ തൊഴില്‍ സമയം പൂര്‍ത്തിയാക്കണം. ഒരു സ്ഥാപനത്തിലെ 30 ശതമാനം വരെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനവും അനുവദിക്കും. സ്വദേശി അമ്മമാര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കുമാണ് മുന്‍ഗണന. 

അതേസമയം യുഎഇയില്‍ റമദാനില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ചതായി അറിയിച്ചിരുന്നു. ജോലി സമയത്തില്‍ രണ്ട് മണിക്കൂറാണ് കുറച്ചത്. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

എട്ടു മണിക്കൂര്‍ ജോലിയുള്ളവരുടെ ജോലി സമയം ആറ് മണിക്കൂറായി കുറയും. ജോലിയുടെ സ്വഭാവത്തിനും ആവശ്യകതക്കും അനുസരിച്ച് കമ്പനികള്‍ക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്‍റെ പരിധിക്കുള്ളില്‍ ഫ്ലെക്സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് രീതികള്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചു. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും ജോലി സമയം. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ മൂന്നര മ​ണി​ക്കൂ​റും വെ​ള്ളി​യാ​ഴ്ച ഒന്നര മ​ണി​ക്കൂ​റു​മാ​ണ്​ കു​റ​ച്ച​ത്. വ​ർ​ക്ക്​ ഫ്രം ​ഹോം ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ്വീകരിക്കാമെങ്കിലും ആ​കെ ജീ​വ​ന​ക്കാ​രു​ടെ 70 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വ​ർ​ക്ക്​ ഫ്രം ​ഹോം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം