സൗദിയിലേക്ക് വരുന്ന പ്രവാസികൾക്ക് ഇനി ലൈസൻസ്ഡ് ക്വാറന്റീൻ കേന്ദ്രങ്ങൾ

Published : Oct 30, 2021, 10:25 AM IST
സൗദിയിലേക്ക് വരുന്ന പ്രവാസികൾക്ക് ഇനി ലൈസൻസ്ഡ് ക്വാറന്റീൻ കേന്ദ്രങ്ങൾ

Synopsis

കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് വരുന്ന, വാക്സിനെടുക്കാത്തവരെ സുരക്ഷിതമായി വരവേറ്റ് പ്രത്യേക കരുതലോടെ കൊണ്ടുപോയി താമസിപ്പിക്കുന്നതിനുമുള്ള ക്വാറന്റീൻ കേന്ദ്രങ്ങൾക്കാണ് ലൈസൻസ് നൽകുന്നത്.

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) സ്വകാര്യ കമ്പനികളിലേക്ക് വിദേശത്ത് നിന്നെത്തുന്ന തൊഴിലാളികൾക്ക് പ്രത്യേക ക്വാറന്റീൻ സൗകര്യം (Quarantine facilities) ഏർപ്പെടുത്താൻ ലൈസൻസ് അനുവദിക്കുന്നു. വിദേശത്ത് നിന്ന് വാക്‌സിനെടുക്കാതെ (Non vaccinated expats) വരുന്ന തൊഴിലാളികളെ പാർപ്പിക്കാനാണ് പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങൾ (Quarantine centres) ആരംഭിക്കാൻ സംരംഭകർക്ക് ലൈസൻസ് അനുവദിക്കാൻ മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം നടപടി തുടങ്ങിയത്. 

കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് വരുന്ന, വാക്സിനെടുക്കാത്തവരെ സുരക്ഷിതമായി വരവേറ്റ് പ്രത്യേക കരുതലോടെ കൊണ്ടുപോയി താമസിപ്പിക്കുന്നതിനുമുള്ള ക്വാറന്റീൻ കേന്ദ്രങ്ങൾക്കാണ് ലൈസൻസ് നൽകുന്നത്. ഇതിന് വേണ്ടി അപേക്ഷ ക്ഷണിച്ചപ്പോൾ തന്നെ നിരവധി സ്ഥാപനങ്ങൾ മുന്നോട്ട് വന്നതായും രാജ്യത്ത് എല്ലായിടത്തും ഇത്തരം കേന്ദ്രങ്ങൾ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.


റിയാദ്: സൗദി അറേബ്യയിൽ അഞ്ച് വർഷം മുമ്പ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ ഘാതകർക്ക് വധശിക്ഷ തന്നെ. നേരത്തെ സൗദി ശരീഅ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലെ വാർക്ക്ഷോപ്പ് ഏരിയയിൽ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട്, കൊടുവള്ളി, മുക്കിലങ്ങാടി സ്വദേശി ഷമീറിന്റെ  ഘാതകരായ രണ്ട് മലയാളികൾക്കും നാല് സൗദി പൗരന്മാർക്കും ജുബൈൽ കോടതി വിധിച്ച വധശിക്ഷയാണ് ദമ്മാമിലെ അപ്പീൽ കോടതി ശരിവെച്ചത്. 

അൽ-ഖോബാറിൽ ഡ്രൈവറായിരുന്ന തൃശുർ കൊടുങ്ങല്ലുർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്‍മൽ, നാല് സൗദി യുവാക്കൾ എന്നിവരാണ് പ്രതികൾ. ഈ ആറുപേരെയും വധശിക്ഷക്ക് വിധേയമാക്കണമെന്നാണ് വിധി. അഞ്ചുവർഷം മുമ്പ് ചെറിയ പെരുന്നാളിന്റെ തലേദിവസം പുലർച്ചെയാണ് ഷെമീറിന്റെ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ മാലിന്യപ്പെട്ടിക്ക് സമീപം കണ്ടെത്തിയത്. 

മുന്ന് ദിവസം മുമ്പ് കാണാതായ ഷെമീറിനെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ് മൃതദേഹം കെണ്ടത്തിയത്. ശരീരത്തിലെ മർദ്ദനമേറ്റ പാടുകളും മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങളും ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലെത്തിച്ചിരുന്നു. വൈകാതെ ആറു പ്രതികളെയും സൗദി പൊലീസ് പിടികൂടി. ഹവാല പണം ഏജന്റായിരുന്ന ഷെമീറിൽ നിന്ന് പണം കവരുന്നതിന് വേണ്ടി സൗദി യുവാക്കൾ ഇയാളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. 

എന്നാൽ പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ മുന്നു ദിവസത്തോളം ഇയാളെ പീഡിപ്പിച്ചു. ഇതിനിടയിൽ മരണം സംഭവിച്ചതായാണ് കരുതുന്നത്. പണം കവരുന്ന സ്വദേശി സംഘത്തിന് ആവശ്യമായ വിവരങ്ങൾ കൈമാറിയിരുന്നത് മലയാളികളായ നിസാം, അജ്‍മൽ എന്നിവർ ആയിരുന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി