സൗദി ദേശീയ ദിന വിലക്കിഴിവ് ഏർപ്പെടുത്താൻ വാണിജ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിച്ചു

Published : Sep 20, 2025, 10:46 AM IST
saudi national day

Synopsis

ഇതിനകം 4,200 ലധികം ലൈസൻസുകളാണ് അനുവദിച്ചത്. സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്ന വിൽപ്പന സീസണിലേക്കാണ് ഇത്രയും സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത്.

റിയാദ്: 95-ാമത് സൗദി ദേശീയദിന സീസണിൽ രാജ്യത്തുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും പ്രമോഷണൽ ഓഫറുകളും വിലക്കിഴിവും ഏർപ്പെടുത്താൻ ലൈസൻസ് അനുവദിച്ചു വാണിജ്യ മന്ത്രാലയം. ഇതിനകം 4,200 ലധികം ലൈസൻസുകളാണ് അനുവദിച്ചത്.

സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്ന വിൽപ്പന സീസണിലേക്കാണ് ഇത്രയും സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത്. ഭക്ഷണം, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പെർഫ്യൂമുകൾ, സ്മാർട്ട്‌ഫോണുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ എന്നിങ്ങനെ വിവിധ ഉൽപ്പന്നങ്ങളിലായി 35 ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ ഡിസ്‌കൗണ്ട് ലൈസൻസുകളിൽ ഉൾപ്പെടുന്നു.

ഉപഭോക്തൃ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ലൈസൻസ് ബാർകോഡ് സ്കാൻ ചെയ്തും, സ്ഥാപനത്തിന്റെയോ ഓൺലൈൻ സ്റ്റോറിന്റെയോ എക്സ്ചേഞ്ച്, റിട്ടേൺ നയങ്ങൾ പരിശോധിച്ചും വാങ്ങൽ രസീതുകൾ സൂക്ഷിച്ചും കിഴിവുകളുടെയും വാണിജ്യ ഓഫറുകളുടെയും സാധുത പരിശോധിക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം