ലൈവ് സര്‍ക്കസ് പ്രകടനത്തിനിടെ സിംഹത്തിന്‍റെ അപ്രതീക്ഷിത ആക്രമണം, ഗുരുതര പരിക്കേറ്റ് പരിശീലകൻ, ഇടത് കൈ മുറിച്ചു

Published : Apr 05, 2025, 02:44 PM IST
ലൈവ് സര്‍ക്കസ് പ്രകടനത്തിനിടെ സിംഹത്തിന്‍റെ അപ്രതീക്ഷിത ആക്രമണം, ഗുരുതര പരിക്കേറ്റ് പരിശീലകൻ, ഇടത് കൈ മുറിച്ചു

Synopsis

സര്‍ക്കസ് പ്രകടനത്തിനിടെ പരിശീലകന്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. താഴെ വീണ പരിശീലകനെ സിംഹം അപ്രതീക്ഷിതമായി ആക്രമിച്ചു. 

കെയ്റോ: ലൈവ് സര്‍ക്കസ് പ്രകടനത്തിനിടെ പരിശീലകനെ സിംഹം ആക്രമിച്ചു. സിംഹത്തിന്‍റെ ആക്രമണത്തില്‍ പരിശീലകന് ഗുരുതര പരിക്കേറ്റുു. ഈജിപ്തിലാണ് സംഭവം ഉണ്ടായത്.

ചൊവ്വാഴ്ച വൈകുന്നേരം വടക്കന്‍ ഈജിപ്തിലെ ബ്യൂ റിവാജ് പ്രദേശത്ത് നടന്ന നാഷണല്‍ സര്‍ക്കസിന്‍റെ പ്രകടനത്തിനിടെയാണ് പരിശീലകനെ സിംഹം ആക്രമിച്ചത്. തത്സമയ അഭ്യാസ പ്രകടനത്തിനിടെയുണ്ടായ ആക്രമണത്തില്‍ കാണികള്‍ ഉള്‍പ്പെടെ ഞെട്ടി. ആളുകള്‍ പരിഭ്രാന്തരായി. എന്നാല്‍ ചിലര്‍ പരിശീലകനെ സിംഹത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം നടത്തി. സിംഹത്തിന്‍റെ പിടിയില്‍ നിന്ന് പരിശീലകനെ പിടിച്ചു വലിച്ച് മാറ്റുകയായിരുന്നു.

Read Also -  ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞെത്തി ഭക്ഷണം കഴിച്ചു, സംസാരിച്ചിരിക്കുന്നതിനിടെ ഹൃദയാഘാതം, വിദ്യാർത്ഥി മരിച്ചു

തുടര്‍ന്ന് ഗുരുതര പരിക്കേറ്റ പരിശീലകനെ ആംബുലന്‍സില്‍ ടാന്‍റ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് എത്തിച്ചു. ഗുരുതരമായി പരിക്കേറ്റതിനാല്‍ ഇദ്ദേഹത്തിന്‍റെ ഇടത് കൈ മുറിച്ചു മാറ്റേണ്ടി വന്നു. പതിവ് പ്രകടനം നടത്തുന്നതിനിടെ പരിശീലകൻ കാൽവഴുതി സർക്കസ് തറയിലേക്ക് വീണപ്പോഴാണ് ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സിംഹം ആ നിമിഷം പരിശീലകന് നേര്‍ക്ക് തിരിയുകയും കയ്യില്‍ ആക്രമിക്കുകയുമായിരുന്നു. അതേസമയം ആക്രമണത്തെ തുടര്‍ന്ന് സര്‍ക്കസ് ഷോ ഉടനടി നിര്‍ത്തുകയും സംഭവത്തില്‍ സര്‍കസ് മാനേജ്മെന്‍റ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം