ന്യൂനമര്‍ദ്ദം; നാളെ മുതല്‍ മഴയ്ക്ക് സാധ്യത, അറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

Published : Dec 13, 2023, 10:13 PM IST
ന്യൂനമര്‍ദ്ദം; നാളെ മുതല്‍ മഴയ്ക്ക് സാധ്യത, അറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

Synopsis

മുസന്ദം, നോര്‍ത്ത് അല്‍ ബത്തിന് ഗവര്‍ണറേറ്റുകളില്‍ വ്യാഴാഴ്ച വൈകുന്നേരം മഴ പ്രതീക്ഷിക്കുന്നുണ്ട്.

മസ്‌കറ്റ്: വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ രാജ്യത്തെ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. 

മുസന്ദം, നോര്‍ത്ത് അല്‍ ബത്തിന് ഗവര്‍ണറേറ്റുകളില്‍ വ്യാഴാഴ്ച വൈകുന്നേരം മഴ പ്രതീക്ഷിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ഭാഗമായി മരുഭൂമികളില്‍ പൊടി ഉയരാനും സാധ്യതയുണ്ട്. മുസന്ദം, വടക്കന്‍ ബത്തിന തീരങ്ങളില്‍ വ്യാഴാഴ്ച കടല്‍ പ്രക്ഷുബ്ധമാകും. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഭൂരിഭാഗം പ്രദേശങ്ങളിലും കടലിൽ തിരമാലകള്‍ ഉയരാനുള്ള സാധ്യതയുമുണ്ട്. 

Read Also -  ഇതെന്ത് ഓഫര്‍! 200 രൂപയില്‍ താഴെ വിമാന ടിക്കറ്റോ? പുതിയ ഓഫര്‍, മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ വമ്പൻ ലാഭം

 കാനഡയിലേക്കും യൂറോപ്പിലേക്കും വ്യാജ റിക്രൂട്ട്മെൻറുകൾ, മുന്നറിയിപ്പുമായി മന്ത്രാലയം

തിരുവനന്തപുരം: കാനഡ, ഇസ്രായേൽ, യൂറോപ്പ് രാജ്യങ്ങളിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റുകള്‍ സജീവം ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. കാനഡ, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി വ്യാജറിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാർ പ്രവർത്തിക്കുന്നത്. അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ. വ്യാജ റിക്രൂട്ടിംഗ് ഏജന്റുമാരിലൂടെ വിദേശത്തേക്ക് പോകുമ്പോൾ വഞ്ചിക്കപ്പെടാനും ഗുരുതരമായ സാഹചര്യങ്ങളില്‍ അകപ്പെടാനും സാധ്യതയുണ്ട്.  അംഗീകൃത ഏജന്റുമാര്‍ അവരുടെ ലൈസൻസ് നമ്പർ ഓഫീസിലും,  പരസ്യങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്. അംഗീകൃത ഏജന്‍സികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ www.emigrate.gov.in വെബ്സൈറ്റില്‍ ലഭ്യമാമെന്ന്  പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം) ശ്രീ.ശ്യാംചന്ദ്.സി (IFS) അറിയിച്ചു.

1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഏജന്റ് നൽകുന്ന സേവനങ്ങൾക്ക് 30,000 രൂപ+GST(18%)യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഇതിന് രസീത് നല്‍കേണ്ടതാണ്. അനധികൃത റിക്രൂട്ട്മെന്റുകള്‍ മനുഷ്യകടത്തിനു തുല്യവും ക്രിമിനൽ കുറ്റമാണ്. 

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരായ പരാതികൾക്കും അന്വേഷണങ്ങൾക്കും  വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തും (ഫോൺ :0471-2336625  ഇ-മെയിൽ : poetvm@mea.gov.in) കൊച്ചിയിലുമുളള ( ഫോൺ: 0484-2315400 ഇ-മെയിൽ:: poecochin@mea.gov.in) പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.  പരാതിനല്‍കാന്‍ ഓപ്പറേഷന്‍ ശുഭയാത്ര പദ്ധതിയും സംസ്ഥാനത്ത് നിലവിലുണ്ട്. പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട