സൗദി അറേബ്യയിൽ പാചകവാതക വില കൂട്ടി, റീഫില്ലിങ് ചാർജ്ജ് 18.85 റിയാലായി

Published : Jun 11, 2022, 01:54 PM IST
സൗദി അറേബ്യയിൽ പാചകവാതക വില കൂട്ടി, റീഫില്ലിങ് ചാർജ്ജ് 18.85 റിയാലായി

Synopsis

ജൂൺ 11 മുതൽ ദ്രവീകൃത ഗ്യാസ്, മണ്ണെണ്ണ ഉൽപന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുമന്ന് സൗദി അരാംകോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്‌റ്റേഷൻ ഉടമകൾക്കും ഉപഭോക്താക്കൾക്കും സൗദി അരാംകോ വെബ്‌സൈറ്റ് വഴി വില അപ്‌ഡേഷൻ അറിയാനാകും. 

റിയാദ്: സൗദി അറേബ്യയിൽ പാചകവാതക വില കൂട്ടി. ഗ്യാസ് സിലിണ്ടർ വിണ്ടും നിറയ്‍ക്കുന്നതിനുള്ള ചാർജ്ജ് 18.85 റിയാലായി. നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനിയായ ‘ഗ്യാസ്കോ’ കസ്റ്റമർ കെയർ വിഭാഗമാണ് ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് മൂല്യവർധിത നികുതി ഉൾപ്പെടെ 18.85 റിയാലാക്കിയെന്ന് ട്വീറ്റ് ചെയ്തത്. 

വിതരണ സ്റ്റേഷനുകളിൽനിന്ന് വിൽപന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഇതില്‍ ഉൾപ്പെടില്ല. ജൂൺ 11 മുതൽ ദ്രവീകൃത ഗ്യാസ്, മണ്ണെണ്ണ ഉൽപന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുമന്ന് സൗദി അരാംകോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്‌റ്റേഷൻ ഉടമകൾക്കും ഉപഭോക്താക്കൾക്കും സൗദി അരാംകോ വെബ്‌സൈറ്റ് വഴി വില അപ്‌ഡേഷൻ അറിയാനാകും. ഊർജ്ജ, ജല ഉൽപന്നങ്ങളുടെ നിരക്കുകൾക്ക് അനുസൃതമായാണ് വാർഷംതോറും സൗദി അറേബ്യയില്‍ ഗ്യാസ്, മണ്ണെണ്ണ വിലയും പുനഃപരിശോധിക്കുന്നത്. 


ജിദ്ദ: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി സൗദി അറേബ്യ പുതിയ വിസാ പദ്ധതി ഉടൻ അവതരിപ്പിക്കും. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യ 2019ൽ ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദ സഞ്ചാരത്തിനായി രാജ്യത്തേക്ക് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും  മന്ത്രി പറഞ്ഞു.

Read also: ലിഫ്റ്റ് ചോദിച്ച യുവതിയെ വാഹനത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്‍ത പ്രവാസിക്ക് ജീവപര്യന്തം

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൗദി ടൂറിസം മന്ത്രി, ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കായി പ്രത്യേക വിസ കൊണ്ടുവരുമെന്ന വിവരം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് സൗദി അറേബ്യയിലെ ടൂറിസം മേഖലയില്‍ 40 ശതമാനം ഇടിവുണ്ടായി. 2019ൽ രാജ്യത്തെ ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾ മൂന്ന് ശതമാനമായിരുന്നെങ്കില്‍ 2030ഓടെ ഇത് 10 ശതമാനത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ ടൂറിസം മേഖലയിൽ 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 2019ൽ സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്ന് ശതമാനമായിരുന്ന സ്ഥാനത്തു നിന്ന് 2030ഓടെ അത് 10 ശതമാനത്തില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇക്കാര്യത്തിൽ അബുദാബിക്കും മേലെ!, സമ്പത്തിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റ്, ആസ്തി മൂല്യം ജിഡിപിയുടെ 7.6 ഇരട്ടി
ഭാര്യയും മക്കളുമൊത്ത് ഉംറ നിർവഹിക്കുന്നതിനിടെ മലയാളി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു