ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗോൾഡൻ വിസ

Published : Apr 01, 2022, 04:38 PM IST
ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗോൾഡൻ വിസ

Synopsis

ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിൽ സന്തോഷമുണ്ടെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഈ അംഗീകാരം നൽകിയ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്‌റൈൻ സർക്കാറിനും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

മനാമ: ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗോൾഡൻ വിസ. ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് അദ്ദേഹത്തിന് ഗോൾഡൻ വിസ സമ്മാനിച്ചത്. ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിൽ സന്തോഷമുണ്ടെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഈ അംഗീകാരം നൽകിയ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്‌റൈൻ സർക്കാറിനും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബഹ്റൈനികള്‍ അല്ലാത്തവര്‍ക്ക് ഗോൾഡൻ റെസിഡന്‍സി വിസ നല്‍കി തുടങ്ങിയത്. വ്യാപാര കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ പ്രതിഛായ വർധിപ്പിക്കാൻ ഗോൾഡൻ വിസ സഹായിക്കുമെന്നും അദീബ് പറഞ്ഞു. ബഹ്റൈനില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും വിവിധ രാജ്യക്കാരായ കഴിവുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയും ചെയ്ത് സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും
യുഎഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു, ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി