
കൊച്ചി: ലുലു ഗ്രൂപ് ആസിയാന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഫിലിപ്പൈൻസ് പ്രസിഡന്‍റ റോഡ്രിഗോ ഡ്യൂട്ടെർട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എല്ലാ പിന്തുണയും ഉറപ്പു നല്‍കിയതായി ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ആദ്യപടിയായി ലുലു ഗ്രൂപ്പിന്‍റെ ഭക്ഷ്യ സംസ്കരണ കേന്ദ്രം ഫിലിപ്പൈൻസിൽ പ്രവർത്തനമാരംഭിച്ചു.
നൂറ്റമ്പതിലേറെ ഹൈപ്പര്‍മാര്‍ക്കറ്റുകളുമായി വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ലുലുഗ്രൂപ്പ് ആസിയാന്‍ രാജ്യങ്ങളിലേക്ക് ചുവടുവെക്കുകയാണ്. ഫിലിപ്പൈൻസിലെ നിക്ഷേപ പദ്ധതികളെപ്പറ്റി മനിലയിലെ മലകനാംഗ് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെയെ ധരിപ്പിച്ചതായി ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. ഫിലിപ്പൈൻസ് സർക്കാരിന്‍റെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പ് നൽകി.
പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ആദ്യപടിയായി മെയ് എക്സ്പോർട്സ് ഫിലിപ്പൈൻസ്" എന്ന പേരിൽ ലുലു ഗ്രൂപ്പിന്‍റെ ഭക്ഷ്യ സംസ്കരണ കേന്ദ്രം തലസ്ഥാനമായ മനിലക്കടുത്തുള്ള ലഗൂണ പ്രവിശ്യയില്‍ കൃഷി മന്ത്രി ഹോസെ ഗബ്രിയേൽ ഉദ്ഘാടനം ചെയ്തു ഫിലിപ്പൈൻസ് എക്സപോർട്ട് പ്രൊസസിംഗ് അതോറിട്ടിയുടെ സഹകരണത്തോടെയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.
ഫിലിപ്പൈൻസിൽ നിന്നുള്ള തനത് ഭക്ഷ്യ വസ്തുക്കൾ, പഴം-പച്ചക്കറികൾ, ഫ്രോസൺ ഉല്‍പ്പന്നങ്ങൾ, ടെക്സ്റ്റയിൽസ്, സൗന്ദര്യ വസ്തുക്കൾ എന്നിവ സംഭരിച്ച് ഗൾഫിലെയും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുയാണ് ലക്ഷ്യം. 200 കോടി രൂപയുടെ വാർഷിക വിപണനമാണ് ലുലു ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. ലഗൂണ പ്രവിശ്യ ഗവർണർ ലമിൽ ഹെർണാണ്ടസ്, ലുലു ഡയറക്ടർ എം.എ.സലീം അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam