
മസ്കത്ത്: വിദേശകാര്യ മന്ത്രാലയം നടത്തുന്ന "ഭാരത് കോ ജാനിയെ" അഥവാ, "ഇന്ത്യയെ അറിയുക' എന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഒമാന്‍ പൗരൻമാർക്കും അവസരം. മുൻ വർഷങ്ങളിൽ വിദേശ ഇന്ത്യക്കാര്‍ക്ക് മാത്രമായി സംഘടിപ്പിച്ചിരുന്ന മത്സരത്തിലാണ് ഒമാനികള്‍ക്കും അവസരം നൽകുന്നത്.ഇന്ത്യന്‍ കലകള്‍. ജനാധിപത്യം, സാമ്പത്തികം , ഭൂമി ശാസ്ത്രം, ശാസ്ത്ര സാങ്കേതികം, നൃത്തം, സംഗീതം, ഭാഷകള്‍, സാഹിത്യം, ഇന്ത്യന്‍ കരകൗശലം, വിദ്യാഭ്യാസം, വ്യക്തിത്വങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അടുത്ത മാസം 16 മുതല്‍ 30 വരെ നാല് ഘട്ടങ്ങളിലായി മത്സരങ്ങള്‍ നടക്കും.
ഇതിനായി സെപ്തംബര്‍ ഒന്ന് മുതല്‍ 15 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. 15 വയസ്സിനും 35 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരിക്കാൻ അവസരം. ഒമാൻ സ്വദേശികൾ , പ്രവാസികളായ ഇന്ത്യക്കാർ , വിദേശ പൗശരത്വമുള്ള ഇന്ത്യക്കാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാകും മത്സരങ്ങൾ നടക്കുക.ഒമാനില്‍ നിന്നും അപേക്ഷിക്കുന്നവര്‍ക്ക് ആദ്യ ഘട്ട മത്സരം മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ വെച്ച് നടക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാം ഘട്ടമായ ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഓരോ വിഭാഗത്തിലും ലോകത്തിലെ മികച്ച പത്ത് പേര്‍ക്കാണ് രണ്ടാം ഘട്ട മത്സരത്തിന് യോഗ്യത ലഭിക്കുക.
ഇതില്‍ വിജയികളാകുന്നവര്‍ക്ക് മൂന്ന്, നാല് എന്നി ഘട്ടങ്ങളിലുള്ള മത്സരങ്ങള്‍ , ദില്ലിയില്‍ നടക്കുമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 2019 ഇൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ വിജയികൾക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam