
ദുബായ്: ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാം സ്ഥാനം നിലനിർത്തി. മലയാളി സമ്പന്നരിലും അദ്ദേഹം തന്നെയാണ് മുന്നിൽ. ഇന്ത്യയിലെ 100 ധനികരിൽ 26-ാമതാണ് യൂസഫലി. മുകേഷ് അംബാനിയാണ് ഏറ്റവും മുന്നിൽ.
ഫോബ്‍സ് പുറത്തിറക്കിയ 2019ലെ പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്. ഗൾഫിലെ ഇന്ത്യൻ ധനികരിൽ മിക്കി ജഗ്തിയാനി രണ്ടാം സ്ഥാനത്തും, ഡോ.ബി.ആർ ഷെട്ടി മൂന്നാം സ്ഥാനത്തുമെത്തി. രവി പിള്ള, സണ്ണി വർക്കി, സുനിൽ വസ്വാനി, ഷംഷീർ വയലിൽ എന്നിവരാണ് തുടർ സ്ഥാനങ്ങളിലുള്ളത്. പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍: എം.എ യൂസഫലി, രവി പിള്ള, എം.ജി ജോര്‍ജ് മുത്തൂറ്റ്, ക്രിസ് ഗോപാലകൃഷ്ണന്‍, സണ്ണി വര്‍ക്കി, ബൈജു രവീന്ദ്രന്‍, ഷംസീര്‍ വലയില്‍, എസ്.ഡി ഷിബുലാല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam