നേരിട്ട് മക്കയിലെത്തിയ ഹജ്ജ് തീർഥാടകരുടെ മദീന സന്ദർശനം തുടങ്ങി

Published : Jul 04, 2023, 12:02 AM ISTUpdated : Jul 04, 2023, 01:22 AM IST
നേരിട്ട് മക്കയിലെത്തിയ ഹജ്ജ് തീർഥാടകരുടെ മദീന സന്ദർശനം തുടങ്ങി

Synopsis

ഹജ്ജിന് ശേഷം മദീനയിലെത്തുന്ന തീർഥാടകരെ സ്വീകരിക്കാനും സേവനങ്ങൾക്കും മസ്ജിദുന്നബവി കാര്യാലയം ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്. 

റിയാദ്: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി തീർത്ഥാടകർ മക്കയിൽ നിന്ന് മദീനയിലെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് തീർത്ഥാടകർ മക്കയിൽനിന്ന് മദീനയിലേക്ക് പുറപ്പെട്ട് തുടങ്ങിയത്. അൽഹറമൈൻ ട്രെയിൻ വഴിയും കരമാർഗവുമായിരുന്നു യാത്ര. വരും ദിവസങ്ങളിലായി കൂടുതൽ തീർഥാടകർ മദീനയിലെത്തും. 

ഹജ്ജിന് മുമ്പ് മദീന സന്ദർശനം നടത്താത്ത ഇന്ത്യക്കാരടക്കമുള്ളവരുടെ വരവ് അടുത്ത ദിവസം ആരംഭിക്കും. ‘ഖാദിമുൽ ഹറമൈൻ’ ഹജ്ജ് പ്രോഗ്രാമിന് കീഴിലെത്തിയവരിലെ ആദ്യസംഘവും മദീനയിലെത്തി. 92 രാജ്യങ്ങളിൽ നിന്നുള്ള 4,951 തീർഥാടകരാണ് പദ്ധതിക്ക് കീഴിൽ ഇത്തവണ ഹജ്ജിനെത്തിയത്. ഇതിൽ ഫലസ്തീൻ രക്തസാക്ഷിക്കളുടെയും പരിക്ക് പറ്റിയവരുടെയും കുടുംബങ്ങളിൽ നിന്നുള്ള 1,000 പേരും യമൻ യുദ്ധത്തിലെ രക്തസാക്ഷികളുടെയും പരിക്ക് പറ്റിയവരുടെയും കുടുംബങ്ങളിൽ നിന്നുള്ള 1,000 പേരും ഉൾപ്പെടും. 

ഹജ്ജിന് ശേഷം മദീനയിലെത്തുന്ന തീർഥാടകരെ സ്വീകരിക്കാനും സേവനങ്ങൾക്കും മസ്ജിദുന്നബവി കാര്യാലയം ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്. കര മാർഗമുള്ള തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ മക്കയിൽനിന്ന് മദീനയിലേക്കുള്ള റോഡുകളിൽ റോഡ് സുരക്ഷ വിഭാഗം കൂടുതൽ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ഹജ്ജ് ബസ് ഗൈഡൻസ് വിഭാഗം ബസ് സ്വീകരണ കേന്ദ്രങ്ങളിലും ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. 

Read also:  ഹജ്ജ് കഴിഞ്ഞ് മടങ്ങുന്നവർക്ക് സൗദി ഭരണാധികാരിയുടെ സമ്മാനമായി 20 ലക്ഷം ഖുർആനുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു