ബ്രിട്ടീഷ് യുവാവിന് വിവാഹ സമ്മാനമായി മഹ്‌സൂസിലൂടെ 10,000,000 ദിര്‍ഹം

Published : Jul 15, 2022, 06:01 PM ISTUpdated : Jul 15, 2022, 06:17 PM IST
ബ്രിട്ടീഷ് യുവാവിന് വിവാഹ സമ്മാനമായി മഹ്‌സൂസിലൂടെ 10,000,000 ദിര്‍ഹം

Synopsis

84-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ യുകെ പ്രവാസിക്ക് ഒന്നാം സമ്മാനം. ഒരു മാസത്തിനുള്ളില്‍ ഒന്നാം സമ്മാനത്തിന് അവകാശികളെത്തിയത് മൂന്ന് തവണ.

ദുബൈ: യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, 2022 ജൂലൈ ഒമ്പത് ശനിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ വീണ്ടും ഒരു മള്‍ട്ടി മില്യനയറെ കൂടി സൃഷ്ടിച്ചു. ഒരു മാസത്തിനിടെ മൂന്നാം തവണയാണിത്. വിവാഹത്തിന് വെറും അഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 26കാരനായ ബ്രിട്ടീഷ് പ്രവാസിക്ക് ഏറ്റവും മികച്ച വിവാഹ സമ്മാനമായി 10,000,000 ദിര്‍ഹമാണ് മഹ്‌സൂസ് നല്‍കിയത്.

ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന മഹ്‌സൂസ്, തുടക്കകാലം മുതല്‍ ഇതുവരെ ആകെ 25 മള്‍ട്ടി മില്യനയര്‍മാരെയാണ് സൃഷ്ടിച്ചത്. ഇതില്‍ മൂന്നെണ്ണവും കഴിഞ്ഞ നാല് ആഴ്ചകളിലായിരുന്നു. ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുന്നത് മഹ്‌സൂസ് തുടരുകയാണ്.

മഹ്‌സൂസിന്റെ 84-ാമത് നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയായ, ലണ്ടനില്‍ നിന്നുള്ള റീസ് എന്ന പ്രവാസി യുവാവ് കഴിഞ്ഞ നാല് വര്‍ഷമായി യുഎഇയില്‍ താമസിച്ച് വരികയാണ്. 2022 ജൂലൈ 14നായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിവാഹത്തിന് വെറും അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഭാഗ്യം അദ്ദേഹത്തെ തുണച്ചു, ജീവിതം തന്നെ മാറ്റിമറിക്കുന്ന 10,000,000 ദിര്‍ഹത്തിന്റെ സമ്മാനം നല്‍കിക്കൊണ്ട്.

'ഏത് നവദമ്പതികള്‍ക്കും സ്വപ്‌നം കാണാവുന്നതില്‍ വെച്ചേറ്റവും മികച്ചതും ഓര്‍മ്മിക്കപ്പെടുന്നതുമായ സമ്മാനമാണിത്'- വിവാഹത്തിന് ഒരു ദിവസത്തിന് ശേഷം ദുബൈയിലെ മഹ്‌സൂസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ റീസ് പറഞ്ഞു.

സാമൂഹികബന്ധം പുലര്‍ത്തുന്ന, ഫുട്‌ബോള്‍ ആരാധകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന റീസ് കൂട്ടിച്ചേര്‍ത്തു,  'നാല് വര്‍ഷമായി ഞാന്‍ യുഎഇയിലുണ്ട്. 2020 ഡിസംബര്‍ മുതല്‍ മഹ്‌സൂസില്‍ പങ്കെടുക്കുന്നുണ്ട്. എപ്പോഴും ഉയര്‍ന്ന പ്രതീക്ഷകള്‍ സൂക്ഷിച്ചിരുന്നയാളാണ് ഞാന്‍, ഇന്ന് ഞാനിവിടെ നില്‍ക്കുന്നു 10 മില്യന്‍ ദിര്‍ഹം പണവുമായി'.

'സമ്മാനവിവരം അറിഞ്ഞപ്പോള്‍ തന്നെ ആ സന്തോഷവാര്‍ത്ത ഞാന്‍ പ്രതിശ്രുത വധുവുമായും എന്റെ മാതാപിതാക്കളുമായും പങ്കുവെച്ചു, അവര്‍ അമ്പരന്ന് പോകുകയും സന്തോഷം കൊണ്ട് കണ്ണീരണിയുകയും ചെയ്തു. മഹ്‌സൂസിനോട് എനിക്ക് വളരെയേറെ നന്ദിയുണ്ട്, ഇനി ഈ പണം കൊണ്ട് എന്തു ചെയ്യണമെന്ന്  ശ്രദ്ധയോടെ തീരുമാനിക്കണം'- അദ്ദേഹം പറഞ്ഞു. 

നിലവില്‍ ജിംനേഷ്യം മാനേജരായി ജോലി ചെയ്യുന്ന റീസ്, തനിക്ക് അപ്രതീക്ഷിതമായി സമ്മാനം കിട്ടിയത് അറിഞ്ഞ നിമിഷത്തെ കുറിച്ച് വിശദീകരിക്കുന്നതിങ്ങനെ; 'നറുക്കെടുപ്പ് നടന്ന രാത്രിയില്‍ ഏകദേശം 11 മണിയായപ്പോള്‍, ഞാന്‍ സാധാരണപോലെ തന്നെ വെബ്‌സൈറ്റ് നോക്കി ഫലങ്ങള്‍ പരിശോധിക്കുകയും വിജയിച്ച സംഖ്യകളും ഞാന്‍ തെരഞ്ഞെടുത്തവയുമായി ഒത്തുനോക്കുകയുമായിരുന്നു. എന്റെ മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വിജയിച്ചതറിഞ്ഞ് ഞാന്‍ സ്തബ്ധനായി'. 

'റീസിന്റെ ജീവിതത്തില്‍ ഇത്തരത്തിലൊരു നാഴികക്കല്ലായി മഹ്‌സൂസ് വിജയം എത്തിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, അതും വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്. ഇനി യുവദമ്പതികള്‍ക്ക് യാതൊരു സാമ്പത്തിക ഉത്കണ്ഠകളുമില്ലാതെ തന്നെ തങ്ങളുടെ ഭാവിയെക്കുറിച്ച് പദ്ധതികളുണ്ടാക്കാം, ജീവിതം മാറ്റി മറിച്ച വിജയത്തിന് നന്ദി. നാല് ആഴ്ചകളുടെ കാലയളവില്‍, ഞങ്ങള്‍ മൂന്ന് ഒന്നാം സമ്മാന വിജയികളെ സൃഷ്ടിച്ചു, ഈ പോസിറ്റീവ് ട്രെന്‍ഡ് തുടരുമെന്നും കൂടുതല്‍ ആളുകള്‍ മഹ്‌സൂസ് എന്ന സ്വപ്‌നത്തില്‍ ജീവിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'- ഈവിങ്‌സ് എല്‍എല്‍സിയുടെ സിഇഒ ഫരീദ് സാംജി പറഞ്ഞു. 

റീസിന് ഈ വിജയത്തിന് പുറമെ ഒരിക്കല്‍ കൂടി തന്റെ ഭാഗ്യം പരീക്ഷിക്കാനും ജൂലൈ 30ന് നടക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കാനുമുള്ള അവസരം കൂടിയുണ്ട്. ജൂലൈ മാസത്തിലുടനീളം പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കാനുള്ള നറുക്കെടുപ്പിലേക്ക് അവസരം ലഭിക്കും.

മഹ്‌സൂസില്‍ പങ്കെടുക്കുന്നതിനായി www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങിയാല്‍ മതിയാകും, മറ്റ് വിജയികളെപ്പോലെ തന്നെ ശുഭാപ്തി വിശ്വാസവും സ്ഥിരതയും ഭാഗ്യവുമാണ് പിന്നെ നിങ്ങള്‍ക്ക് വേണ്ടത്. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കും ഒപ്പം റാഫിള്‍ ഡ്രോയിലേക്കും ഓരോ എന്‍ട്രി വീതം ലഭിക്കും. അതുകൊണ്ടു തന്നെ വിജയിക്കാനുള്ള സാധ്യത ഇരട്ടിക്കുകയാണ്. നറുക്കെടുത്ത സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചു വരുന്നവര്‍ക്ക് എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും 350 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും വിജയികളെ കാത്തിരിക്കുന്നു. മഹ്‌സൂസിന്റെ പ്രതിവാര റാഫിള്‍ ഡ്രോയിലൂടെ മൂന്ന് വിജയികള്‍ക്ക് ആകെ 300,000 ദിര്‍ഹം സ്വന്തമാക്കാം. ഇത് വിജയികള്‍ക്ക് തുല്യമായി പങ്കിട്ടെടുക്കാം. ഉപഭോക്താക്കള്‍ മഹ്സൂസിലൂടെ ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും അതിന്റെ സന്നദ്ധ സംഘടനാ പങ്കാളികളുടെ ശൃംഖലയിലൂടെ സമൂഹത്തിന് സേവനമെത്തിക്കുകയും ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്യുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട