ഒമാന്‍ സുല്‍ത്താന്‍ ജര്‍മ്മനിയില്‍

Published : Jul 15, 2022, 05:45 PM IST
ഒമാന്‍ സുല്‍ത്താന്‍ ജര്‍മ്മനിയില്‍

Synopsis

ഒമാനും ജര്‍മ്മനിയും ഊര്‍ജ മേഖലയില്‍ സഹകരണത്തിനുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. സാങ്കേതിക പരിജ്ഞാനം, അനുബന്ധ സംയോജിത സംവിധാനങ്ങള്‍, സ്മാര്‍ട്ട് നെറ്റ്വര്‍ക്കുകള്‍ എന്നിവയുടെ കൈമാറ്റത്തിന് ഈ ധാരണ പ്രയോജനപ്പെടും.

മസ്‌കറ്റ്: ഒമാന്‍ സുല്‍ത്താന്‍ ജര്‍മ്മനിയിലെത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് ഒമാന്‍ ഭരണാധികാരി  സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് ജര്‍മ്മനിയില്‍ എത്തിയത്. ബെര്‍ലിനില്‍ എത്തിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സ്വീകരിച്ചു.

പിന്നീട്  ഇരുവരും പ്രത്യേക കൂടിക്കാഴ്ച നടത്തി. ഒമാനും ജര്‍മ്മനിയും ഊര്‍ജ മേഖലയില്‍ സഹകരണത്തിനുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. സാങ്കേതിക പരിജ്ഞാനം, അനുബന്ധ സംയോജിത സംവിധാനങ്ങള്‍, സ്മാര്‍ട്ട് നെറ്റ്വര്‍ക്കുകള്‍ എന്നിവയുടെ കൈമാറ്റത്തിന് ഈ ധാരണ പ്രയോജനപ്പെടും. ജര്‍മ്മനിയിലെ  വ്യവസായായികളുമായും, ജര്‍മ്മന്‍  കമ്പനികളുടെ  ചീഫ് എക്‌സികുട്ടീവ് ഓഫീസറുമാരുമായും ഒമാന്‍ ഭരണാധികാരി  കൂടിക്കാഴ്ച നടത്തുകയുണ്ടായി.

ഒമാനില്‍ വാദി മുറിച്ചുകടന്ന രണ്ടുപേര്‍ അറസ്റ്റില്‍

 

കനത്ത മഴ; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

മസ്‌കറ്റ്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ തീരുമാനം. അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. വാദികള്‍ നിറഞ്ഞു കവിയുകയും ചെയ്തിരുന്നു. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച ശക്തമായ മഴ ലഭിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്