
കുവൈത്ത് സിറ്റി: തറ വൃത്തിയാക്കാനുപയോഗിക്കുന്ന ലായനി (cleaning fluid) കുടിച്ച് കുവൈത്തില്‍ (Kuwait) വീട്ടുജോലിക്കാരി (Housemaid) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏഷ്യക്കാരിയായ (Asian) ഗാര്‍ഹിക തൊഴിലാളിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്(suicide attempt). ഇവരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹവല്ലി പ്രദേശത്താണ് സംഭവം ഉണ്ടായത്. തന്റെ വീട്ടിലെ ജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വിവരം വീട്ടുടമസ്ഥയായ സ്വദേശി സ്ത്രീയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ച് അറിയിച്ചത്. വിവരം അറിഞ്ഞ ഉടനെ സുരക്ഷാ സംഘം സ്ഥലത്തെത്തി. ക്ലീനിങ് ഫ്‌ലൂയിഡ് അമിതമായി കുടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വീട്ടുജോലിക്കാരിയെയാണ് സുരക്ഷാ സംഘം കണ്ടെത്തിയത്. മെഡിക്കല്‍ സംഘം ഇവരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലത്തിച്ചു. യുവതിയുടെ വയര്‍ കഴുകി. ആരോഗ്യനില തൃപ്തികരമാണ്. ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; ഓപ്പണ്‍ ഹൗസ് മാർച്ച് 11ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ സാല്‍ഹിയ ഏരിയയില്‍ (Salhiya area in Kuwait) ആളൊഴിഞ്ഞ കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം (Dead body in abandoned building) കണ്ടെത്തി. കെട്ടിടത്തിന്റെ താഴേ നിലയിലാണ് ജീര്‍ണിച്ച അവസ്ഥയിലുള്ള മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്ന് ഒഴിഞ്ഞ ഒരു പേഴ്‍സും (empty wallet) ഒരു മൊബൈല്‍ ഫോണും (Mobile Phone) കണ്ടെടുത്തു.
മരണപ്പെട്ട വ്യക്തി ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മരണ കാരണം ഉള്‍പ്പെടെ കണ്ടെത്താനുള്ള ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ പേഴ്‍സില്‍ പണമോ എന്തെങ്കിലും തിരിച്ചറിയല്‍ രേഖകളോ ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന സ്‍മാര്‍ട്ട് ഫോണ്‍ ലോക്ക് ചെയ്‍ത അവസ്ഥയിലുമാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി യുവാവ് ആത്മഹത്യ (Suicide) ചെയ്‍തു. നുഗ്‍റയിലായിരുന്നു (Nugra) സംഭവം. വലിയ ശബ്‍ദം കേട്ട് ഓടിയെത്തിയപ്പോള്‍ കെട്ടിടത്തിന് താഴെ അനക്കമറ്റ നിലയില്‍ യുവാവിനെ കണ്ടതായാണ് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്‍തതാണെന്ന് കണ്ടെത്തിയത്. മരിച്ചയാള്‍ സിറിയന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam