
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനായ സഹതൊഴിലാളിയെ കൊലപ്പെടുത്തിയ എത്യോപ്യന്‍ ഗാര്‍ഹിക തൊഴിലാളിക്ക് വധശിക്ഷ. വീട്ടുജോലിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വനിതാ ഗാര്‍ഹിക തൊഴിലാളി കുറ്റക്കാരിയാണെന്ന് അപ്പീല്‍ കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം റമദാന്‍റെ ആദ്യ ദിനമാണ് ക്രൂരമായ കൊലപാതകം നടന്നത്. വീട്ടുജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം.
സ്പോണ്‍സറാണ് കൊലപാതകം പൊലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍, ക്രിമിനല്‍ എവിഡന്‍സ് വിഭാഗം അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവം നടന്ന വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുക്കുകയുമായിരുന്നു. അടുക്കളയിലെ ജോലികള്‍ വിഭജിച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി കുറ്റസമ്മതത്തില്‍ വെളിപ്പെടുത്തി.
ഉമ്മുല്‍ ഖുവൈന്‍: യുഎഇയില്‍ വാഹനങ്ങളുടെ എക്സ്‍സോസ്റ്റ് മോഷ്‍ടിച്ച സംഘത്തെ ഉമ്മുല്‍ ഖുവൈന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. എക്സ്‍സോസ്റ്റ് ഫില്‍ട്ടറുകളുടെ മോഷണം സംബന്ധിച്ച് നിരവധി വാഹന ഉടമകളില്‍ നിന്ന് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഉമ്മുല്‍ ഖുവൈന്‍ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അന്വേഷണം നടത്തിയത്.
പരാതി ലഭിച്ചയുടന്‍ തന്നെ ഇത്തരം കേസുകള്‍ അന്വേഷിക്കാനായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെയും കോംപ്രഹെന്‍സീവ് സേഫ്റ്റി സെന്ററിലെ ക്രിമിനല്‍ റിസര്‍ച്ച് ബ്രാഞ്ചിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ഡയറക്ടര്‍ കേണല്‍ സഈദ് ഉബൈദ് ബിന്‍ അറാന്‍ പറഞ്ഞു. പ്രതികളെ 24 മണിക്കൂറിനകം തന്നെ തിരിച്ചറിയാന്‍ സാധിച്ചതായി പൊലീസ് പറഞ്ഞു. പിടിയിലായ എല്ലാവരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. സമൂഹത്തിന്റെ സുരക്ഷയ്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സംഘങ്ങളെ കീഴ്‍പ്പെടുത്താനായി കുറ്റകൃത്യങ്ങള്‍ സംബന്ധിച് വിവരങ്ങള്‍ യഥാസമയം പൊലീസിനെ അറിയിക്കണമെന്നും ഡയറക്ടര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ