ഒമാന്‍ സര്‍ക്കാരിന്‍റെ 2020ലെ ബജറ്റിന് ഭരണാധികാരി അംഗീകാരം നല്‍കി

Published : Jan 02, 2020, 12:09 AM IST
ഒമാന്‍ സര്‍ക്കാരിന്‍റെ 2020ലെ ബജറ്റിന് ഭരണാധികാരി അംഗീകാരം നല്‍കി

Synopsis

 വരുമാനത്തിന്റെ 72 ശതമാനം എണ്ണ വ്യാപാരത്തിലൂടെയും 28 ശതമാനം എണ്ണ ഇതര മേഖലയിൽ നിന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 

മസ്ക്കറ്റ്: ഒമാൻ സർക്കാരിന്‍റെ 2020ലെ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ അംഗീകാരം. സ്വദേശി പൗരന്മാരുടെ ജീവിത നിലവാരവും സാമ്പത്തിക വളർച്ചയും ഉറപ്പു വരുത്തുന്ന ബജറ്റ് എന്നാണ് വിലയിരുത്തൽ. 13.2 ബില്യൺ ഒമാനി റിയാല്‍ ചെലവ് ഉൾകൊള്ളിച്ചു കൊണ്ടാണ് 2020ലെ ഒമാൻ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം.

ഈ വരുന്ന സാമ്പത്തിക വര്‍ഷം സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം 10.7 ബില്യൺ ഒമാനി റിയൽ ആണ്. 2.5 ബില്യന്‍ ഒമാനി റിയാലിന്റെ കമ്മിയുണ്ടാകുമെന്നും ബജറ്റിൽ ബജറ്റില്‍ വ്യക്തമാക്കുന്നു. എണ്ണ വില ബാരലിന് 58 അമേരിക്കൻ ഡോളർ അടിസ്ഥാനമാക്കിയാണ്  ഈ വർഷത്തെ ഒമാൻ ബജറ്റ്‌ തയാറാക്കിയിരിക്കുന്നത്.

ബജറ്റിലെ കമ്മിയായ 2.5 ബില്യൺ ഒമാനി റിയാലിൽ രണ്ട് ബില്യൺ റിയാൽ വിദേശ - ആഭ്യന്തര വായ്പകളിലൂടെ സമാഹരിക്കും. ബാക്കി 500 മില്യൺ ഒമാനി റിയാൽ  രാജ്യത്തിന്റെ കരുതൽ നിക്ഷേപത്തിൽ നിന്നും പിൻവലിക്കും. വരുമാനത്തിന്റെ 72 ശതമാനം എണ്ണ വ്യാപാരത്തിലൂടെയും 28 ശതമാനം എണ്ണ ഇതര മേഖലയിൽ നിന്നുമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷത്തെ ഒമാന്‍റെ വാർഷിക ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത നിലനിർത്തുന്നതിനോടൊപ്പം സ്വദേശി പൗരന്മാരുടെ ജീവിത നിലവാരവും സാമ്പത്തിക വളർച്ചയും ഉറപ്പു വരുത്തുന്ന ബജറ്റ് ആണെന്നും ഒമാൻ സാമ്പത്തിക മന്ത്രാലയം വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ