മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന് മസ്‌കറ്റില്‍ ഊഷ്‌മള സ്വീകരണം.

Published : Apr 08, 2022, 05:07 PM IST
മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന് മസ്‌കറ്റില്‍ ഊഷ്‌മള സ്വീകരണം.

Synopsis

കത്തിച്ച മെഴുകുതിരികൾ, മുത്തുക്കുടകൾ, സഭാ പതാക എന്നിവ വഹിച്ച് സ്വീകരണ ഗാനങ്ങളോടെയാണ് വിശ്വാസികൾ കാതോലിക്കാ ബാവായെ സ്വീകരിച്ചത്.

മസ്‌കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‍കറ്റിലെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാക്ക് വിശ്വാസികള്‍  പരമ്പരാഗത രീതിയിൽ സ്വീകരണം നൽകി. സഭയുടെ പ്രധാന മേലദ്ധ്യക്ഷനായി സ്ഥാനം ഏറ്റെടുത്തതിന്  ശേഷം ആദ്യമായാണ് മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഒമാനിലെത്തുന്നത്.

കത്തിച്ച മെഴുകുതിരികൾ, മുത്തുക്കുടകൾ, സഭാ പതാക എന്നിവ വഹിച്ച് സ്വീകരണ ഗാനങ്ങളോടെയാണ് വിശ്വാസികൾ കാതോലിക്കാ ബാവായെ സ്വീകരിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവക്ക് മസ്‌കറ്റിലെ ക്രിസ്‍ത്യന്‍ സമൂഹം സ്വീകരണം നല്‍കും. റുവി സെന്റ്: തോമസ് ചര്‍ച്ചില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ വിവിധ ക്രിസ്‍ത്യന്‍ സഭാ പ്രതിനിധികളൂം പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. 

മസ്‌കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ്  ഇടവകയിലെ ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകള്‍ക്കും മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഒമാനിലെ ഗാലാ സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തിലും സ്വീകരണ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് ആഴ്ചത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി കാതോലിക്ക ബാവ ഏപ്രില്‍ ഇരുപതിന് കേരളത്തിലേക്ക് മടങ്ങും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ